മൂന്നാം ഒളിച്ചോട്ടത്തിൽ കുടുങ്ങി; മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു; സംഭവം കൊല്ലത്ത്..!!

398

മക്കളെയും ഭർത്താവിനെയും വേണ്ട എന്ന് വെച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. സംഭവം നടക്കുന്നത് കൊല്ലത്താണ്. കൊല്ലം പുനലൂർ ശാസ്താംകോണം സ്വദേശി ഭാര്യയും രണ്ടുകുട്ടികളുടെ അമ്മയുമായ ചിന്നു (30) നെയാണ് പോലീസ് പിടികൂടിയത്.

ഒമ്പതും അഞ്ചും വയസുള്ള മക്കളുടെ ഉപേക്ഷിച്ചാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും ചിന്നു ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ട പാലക്കാട് സ്വദേശി കാമുകനൊപ്പം ഒളിച്ചോടിയത്. മകന്റെ ഭാര്യയെ കാണാനില എന്ന് കാട്ടി യുവതീയുടെ ഭർത്താവിന്റെ പിതാവ് നൽകിയ പരാതിയിൽ ആണ് പോലീസ് അന്വേഷണം നടത്തുകയും യുവതി ഒളിച്ചോടിയത് ആണെന്ന് അറിയുന്നത്.

തുടർന്ന് യുവതിയെ തൃശ്ശൂരിൽ നിന്നും കണ്ടെത്തുക ആയിരുന്നു. അതെ സമയം യുവതിയുടെ മൂന്നമത്തെ ഒളിച്ചോട്ടം ആണ് ഇപ്പോൾ നടന്നത്. ആദ്യത്തെ വിവാഹം പ്രണയത്തിനു ശേഷമുള്ള ഒളിച്ചോട്ടം ആയിരുന്നു. അന്ന് വീട്ടുകാർ അറിയാതെ യുവതി കാമുകനൊപ്പം ഒളിച്ചോടുക ആയിരുന്നു.

ആദ്യ ഭർത്താവിന് ഒപ്പം കഴിയുമ്പോൾ ആയിരുന്നു നിലവിൽ ഉള്ള ഭർത്താവിനെ പരിചയപ്പെടുന്നതും തുടർന്ന് പ്രണയത്തിൽ ആകുന്നതും ഒളിച്ചോടുന്നതും. തുടർന്ന് കേരളത്തിന് പുറത്തു ജോലിക്കുപോയ ഭർത്താവ് അറിയാതെ ആണ് യുവതി മൂന്നാം പ്രണയം ഫേസ്ബുക്ക് വഴി തരപ്പെടുത്തി എടുക്കുന്നത്.

തുടർന്ന് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു യുവതി പോകുന്നത്. ആദ്യ വിവിവാഹത്തിൽ കുട്ടികൾ ഒന്നും യുബവതിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടാം വിവാഹത്തിൽ ഉണ്ടായ രണ്ടു കുട്ടികളെയും ഒഴുവാക്കി ആണ് മൂന്നാം ഒളിച്ചോട്ടം.

ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് യുവതിയെ തൃശ്ശൂരിൽ നിന്നും പിടികൂടിയത്. യുവതിയെ കോടതിയിൽ ഹാജർ ആക്കി റിമാന്റ് ചെയ്തു. അതെ സമയം പാലക്കാടു ഉള്ള കാമുകൻ ജോലി ചെയ്യുന്നത് ചാർഖന്ദിൽ ആണ്.