പാമ്പിന്റെ വിഷം പൂർണ്ണമായും നീങ്ങി; ഓര്മ ശക്തിയും സംസാര ശേഷിയും വീണ്ടെടുത്ത് വാവ സുരേഷ്; മലയാളികളുടെ പ്രാർത്ഥനയുടെ ഫലം..!!

109

കോട്ടയത്ത് മൂർഖൻ പാമ്പിനെ പിടിക്കുന്നതകിന് ഇടയിൽ പാമ്പിനെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയിൽ വലിയ പുരോഗതി.

ശരീരത്തിൽ നിന്നും പാമ്പിന്റെ വിഷം പൂർണ്ണമായും മാറുന്നത് ആയും അതുകൊണ്ടു തന്നെ ആന്റി വെനം കൊടുക്കുന്നത് നിർത്തിയത് ആയും ആശുപത്രി അധികൃതർ പറയുന്നു. മൂർഖൻ പാമ്പിനെ പിടികൂടിയ ശേഷം ചാക്കിൽ ആക്കുന്നതിനു ഇടയിൽ വാവ സുരേഷിന്റെ തുടയിൽ ആണ് കടിയേറ്റത്.

തുടർന്ന് തലച്ചോറിന്റെ പ്രവർത്തനങ്ങൾ അടക്കം തകരാറിൽ ആയിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. ആരോഗ്യ നിലയിൽ വലിയ പുരോഗതി ഉള്ള സാഹചര്യത്തിൽ ആശുപത്രിയിൽ നിന്നും രണ്ടു ദിവസങ്ങൾക്ക് ആകാം വാവ സുരേഷിന് വീട്ടിലേക്ക് പോകാൻ കഴിയും എന്നാണ് അറിയുന്നത്.

ഓര്മ ശക്തിയും അതിനൊപ്പം സംസാര ശേഷിയും വാവ സുരേഷ് പൂർവാധികം ശക്തിയോടെ വീണ്ടെടുത്തു. പേശികളുടെ ശേഷിയും പൂർണ്ണമായും വാവ സുരേഷ് വീണ്ടെടുത്തു.

വാവ സുരേഷിന് നിരവധി തവണ പാമ്പിന്റെ കടിയേറ്റിട്ടുണ്ട് എങ്കിൽ കൂടിയും ഏറ്റവും ശക്തിയേറിയ കടികളിൽ ഒന്നായിരുന്നു ഇത്തവണ ഉണ്ടായത് എന്നാണ് മാതൃ വി എൻ വാസവൻ നേരത്തെ പറഞ്ഞത്.