ഭാരതാംബയ്‌ക്കായി ഒരു മകനെ ഞാൻ ബലി നൽകി, അടുത്തവനെയും ഉടൻ രാജ്യസേവനത്തിനയക്കും, അഭിമാനമുയർത്തി ഈ പിതാവിന്റെ വാക്കുകൾ..!!

46

എന്റെ മകനെ ഞാൻ ഭാരതംബക്ക് ബലി നൽകി, അടുത്ത മകനെയും ഞാൻ രാജ്യ സേവനത്തിന് അയക്കും, പക്ഷെ നമ്മെ വേദനിപ്പിച്ച പാകിസ്ഥാന് മറുപടി നൽകണം. പുൽവാലയിൽ ചാവേർ ആക്രമണത്തിൽ വീരമൃത്യ വരിച്ച രത്തൻ ടാക്കൂർ എന്ന ജവാന്റെ പിതാവിന്റെ വാക്കുകൾ ആണിത്. ഭീഹാർ ബഹൽപൂർ സ്വദേശിയാണ് രത്തൻ.

ലോകം മുഴുവൻ ഞെട്ടിച്ച ഭീകരാക്രമണം ആണ് ഇന്നലെ ഇൻഡ്യയിൽ അരങ്ങേറിയത്. 2500 ഇന്ത്യൻ പട്ടാളക്കാരുമായി സഞ്ചരിച്ച 78 ബസുകൾക്ക് ഇടയിലേക്ക് സ്പോർപ്പിയോ വാഹനത്തിൽ ഭീകരൻ എത്തി ചാവേർ ആക്രമണം നടത്തുക ആയിരുന്നു.

200 കിലോ സ്ഫോടന വസ്തുക്കളുമായി ആണ് വാഹനം, 40പേര് സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റിയത്. ബസിൽ ഉണ്ടായിരുന്നു മുഴുവൻ ജവാന്മാരും വീരമൃത്യു വരിച്ചു.

ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ച 42 പേരിൽ ഒരു മലയാളി ജവാനും. വയനാട് ലക്കിടി സ്വദേശി വിവി വസന്തരുമാറാണ് കൊല്ലപ്പെട്ട മലയാളി. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍.