മോഹൻലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നൽകില്ല; ശോഭന ജോർജ്ജ്..!!

124

മോഹൻലാൽ, ചർക്കയിൽ നൂൽ നൂൽക്കുന്ന മുണ്ടിന്റെ കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് മോഹൻലാലും ഖാദി ബോർഡും തമ്മിൽ ഉള്ള തർക്കം.

മോഹൻലാലിനെ പോലെ ഒരു ശക്തനായ ഒരാൾക്ക് എതിരെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നും ചർക്കയിൽ നൂൽ നൂറ്റ് ഖാദി മുണ്ടും തുണിത്തരങ്ങളും ഉത്പാദിപ്പിച്ച് ഉപജീവന മാർഗം നോക്കുന്ന 10000 ലേറെ പാവപ്പെട്ട സ്ത്രീകളുടെ ഉപജീവന മാർഗ്ഗം ആണ് മോഹൻലാൽ സ്വകാര്യ പരസ്യത്തിൽ അഭിനയിച്ചതോടെ അവർക്ക് ലഭിക്കുക എന്നു. ശോഭന ജോർജ്ജ് നേരത്തെ ഒരു പൊതു വേദിയിൽ പറഞ്ഞിരുന്നു.

തുടർന്ന് അത്തരത്തിൽ ഒരു പരസ്യത്തിൽ നിന്നും മോഹൻലാൽ പിന്മാറണം എന്നാവശ്യപ്പെട്ട് ഖാദി ബോർഡ് മോഹൻലാലിന് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു.

തുടർന്ന് മോഹൻലാൽ, ആ നോട്ടീസിന് മറുപടി ആയി ആണ് തന്നെപോലെ രാജ്യം അറിയുന്ന ഒരു വ്യക്തിയെ അപമാനിച്ചതിന് നഷ്ട പരിഹാരമായി 50 കോടി രൂപ നൽകുകയോ പൊതു മധ്യത്തിൽ ഖാദി ബോർഡ് മാപ്പ് പറയുകയോ വേണം എന്ന് മോഹൻലാൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഇതൊന്നും വില പോകില്ല എന്നും ഖാതിയിൽ ഉള്ള പഞ്ഞി മുഴുവൻ വിറ്റാൽ പോലും 50 കോടി ലഭിക്കില്ല എന്നും ന്യായവും സത്യവും തങ്ങളുടെ ഭാഗത്ത് ആണെന്നും തങ്ങൾ ഒരിക്കലും മാപ്പ് പറയില്ല എന്നും ശോഭന ജോർജ്ജ് അറിയിച്ചു.

പ്രളയത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബോര്‍ഡിന് 50 കോടിരൂപ പോയിട്ട് 50 രൂപ പോലും നല്‍കാന്‍ കഴിയില്ല. മുഴുവന്‍ നൂലും ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിയാലും 50 കോടിരൂപ ലഭിക്കില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ പേരിലാണ് നോട്ടീസ് അയച്ചത്. പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തത്.