പബ്‌ജി സമാധാനത്തോടെ കളിക്കാൻ കഴിയുന്നില്ല; ഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും യുവാവ് ഉപേക്ഷിച്ചു..!!

202

ഇപ്പോൾ എങ്ങും എവിടെയും ടിക്ക് ടോക്കും പബ്‌ജിയും ഒക്കെയാണ്. കൂട്ടുകാർക്ക് ഒപ്പം സംസാരിച്ചു കളിക്കുന്ന ഗെയിംനെ കുറിച്ച് ഇന്ത്യ ഒട്ടാകെ നിരവധി പരാതികളും ട്രോളുകളും ഒക്കെയാണ് ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ, വീണ്ടും പബ്‌ജി വാർത്തയിൽ ഇടം നേടുകയാണ്. യാതൊരു ശല്യവുമില്ലാതെ സ്വസ്ഥമായി പബ്ജി ഗെയിം കളിക്കാനായി യുവാവ് ചെയ്തത് ആരെയും ഞെട്ടിക്കുന്നത്. നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും യുവാവ് പബ്ജി കളിക്കാനായി ഉപേക്ഷിക്കുകയായിരുന്നു. മലേഷ്യയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.

ഭാര്യ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്,

യുവതിയുടെ കുറിപ്പ് ഇങ്ങനെ,

യുവാവിന്റെ സഹോദരങ്ങൾ ആണ് പബ്‌ജി എന്ന ഗെയിം ഭർത്താവിന് പരിചയപ്പെടുത്തി കൊടുക്കുന്നത്, പെട്ടെന്ന് തന്നെ അദ്ദേഹം അതിന് അടിമ ആകുകയും ചെയ്തു. തുടർന്ന് രാത്രിയും പകലും ഇല്ലാതെ ഗെയിം കളിക്കുന്ന ഭർത്താവ് രാത്രി വൈകിയാണ് ഉറങ്ങുന്നത്, തുടർന്ന് ജോലിയും ബിസിനസ്സ് എന്നിവ തകർന്ന് എന്നും നാല് മാസം ഗർഭിണിയായ തന്നെയൂം കുഞ്ഞിനെയും ഉപേക്ഷിച്ച് സമാധാനമായി പബ്‌ജി കളിക്കാൻ ഒറ്റക്ക് താമസം ആയിട്ട് ഒരു മാസം കഴിഞ്ഞു എന്ന് യുവതി കുറിക്കുന്നു.