ആലപ്പുഴയിൽ ദമ്പതിമാരെ തടഞ്ഞു നിർത്തി സദാചാര ഗുണ്ടായിസം; വീഡിയോ കാണാം..!!

59

ആലപ്പുഴ; ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ വഴിയരികിൽ നിന്നും ഭക്ഷണം കഴിച്ച ദമ്പതിമാർക്ക് നേരെയാണ് രണ്ട് പേർ സദാചാര ഗുണ്ടായിസം നടത്തിയത്.

തടഞ്ഞുനിർത്തി ചോദ്യങ്ങൾ ചോദിച്ച ശേഷം, എന്നാൽ സദാചാര ഗുണ്ടായിസ വീഡിയോ ദമ്പതികൾ മൊബൈലിൽ പകർത്തുക ആയിരുന്നു, ആലപ്പുഴ കൈനകരിയിൽ ആണ് ഭാര്യക്കും ഭർത്താവിനും ദുരനുഭവം ഉണ്ടായത്.

ഇരുവരും ഭാര്യയും ഭർത്താവും ആണെന്ന് വീഡിയോ എടുത്തവരോട് ആവർത്തിച്ചു പറഞ്ഞിട്ടും ഇരുവരും കേൾക്കാൻ കൂട്ടാക്കിയില്ല.

കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9.30ഓടെയാണ് ദമ്പതിമാര്‍ക്ക് ദുരനുഭവം ഉണ്ടാകുന്നത്.

ബൈക്ക് വഴിയരികില്‍ നിര്‍ത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നാം വാര്‍ഡ് സ്വദേശി വിജി അദ്ദേഹത്തിന്റെ ഭാര്യ സ്മിത എന്നിവരെ വഴിയാത്രക്കാരായ രണ്ട് പേര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്.

മൊബൈൽ ദൃശ്യങ്ങൾ പകർത്തിയത് വഴി സദാചാര ഗുണ്ടകളെ പോലീസ് അറസ്റ്റു ചെയ്യുകയും തുടർന്ന് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

വീഡിയോ കാണാം