പൊള്ളാച്ചി പീഡനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; പെണ്കുട്ടികൾ നേരിട്ടത് ക്രൂര മർദ്ദനവും പീഡനവും..!!

91

പൊള്ളാച്ചിയിൽ നടന്ന പീഡനം സമാനതകൾ ഇല്ലാത്തത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ, ഇരുപതോളം യുവാക്കൾ ചേർന്ന് 60 പെണ്കുട്ടികളെയാണ് പീഡിപ്പിച്ചത്. ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച ശേഷം, ഫ്ലാറ്റുകളിലും റിസോട്ടുകളിലും കൊണ്ടുപോയി ആണ് പീഡനം നടത്തിയിരുന്നത്.

പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിൽ ആണ് ഞെട്ടിക്കുന്ന പീഡന പരമ്പര പുറംലോകം അറിഞ്ഞത്. കേസ് സിബി സിഐഡി ഏറ്റെടുത്തു.

ക്രൂര പീഡനത്തിന് ഇരയാക്കിയ പെണ്കുട്ടികളെ പീഡിപ്പിച്ച ശേഷം വീഡിയോയും പകർത്തും, തുടർന്ന് ബ്ളാക്ക്‌മെയ്‌ലിംഗ് നടത്തി പണവും തട്ടുന്നതാണ് ഇവരുടെ രീതി.

ഇപ്പോൾ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി വീഡിയോകൾ പരക്കുന്നുണ്ട്.

” സുഹൃത്ത് ആയി എന്നുള്ള വിശ്വാസത്തിൽ അല്ലെ വന്നത്, എന്നിട്ട് ഇങ്ങനെ ചെയ്യല്ലേ എന്നു ” (തമിഴിൽ) പെണ്കുട്ടി വീഡിയോയിൽ അപേക്ഷിക്കുന്നുണ്ട്. എന്നാൽ ഈ പെണ്കുട്ടിയെ പീഡിക്കുന്നതിന് ഒപ്പം മുഖത്തും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുന്നും ഉണ്ട്.

അറസ്റ്റിലായ ശബരീശ്, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരവും കേസെടുത്തു. ഏഴു വര്‍ഷംകൊണ്ട് പ്രതികള്‍ ഇരുന്നൂറിലധികം യുവതികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്താന്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

ദൃശ്യങ്ങളിലുള്ള ഇരകളില്‍ ചിലരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും പരാതി നല്‍കാന്‍ ആരും തയാറിയിട്ടില്ല. പരാതി നല്‍കാന്‍ തയാറാകാത്തവരെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് രഹസ്യമൊഴിയെടുക്കാനുള്ള ശ്രമവും പൊലീസ് തുടങ്ങി. പ്രതികള്‍ക്ക് പിന്നില്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയവും ബലപ്പെടുന്നു. പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവും ശക്തമായതോടെ കേസ് സിബി സിഐഡിക്ക് വിട്ടു.