പിറവം പാഴൂർ പടിയിൽ സ്‌കൂട്ടർ അപകടത്തിൽ യുവതി മരിച്ചു..!!

73

പിറവം; ഇന്ന് രാവിലെ പിറവം പാഴൂർ പടിയിൽ നടന്ന റോഡ് അപകടത്തിൽ യുവതി മരിച്ചു. സ്‌കൂട്ടറിൽ വരുകയായിരുന്നു യുവതി ആണ് ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരണം അടഞ്ഞത്.

ആരക്കുന്നം ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന പാലച്ചുവട് ചാമക്കാലായിൽ സലിമിന്റെ ഭാര്യ ജയശ്രീ (50) ആണ് മരിച്ചത്.

റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ജീപ്പിൽ ജയശ്രീ ഓടിച്ചിരുന്ന സ്‌കൂട്ടർ ഇടിക്കുകയും തുടർന്ന് റോഡിലേക്ക് മറിഞ്ഞു വീണ ജയശ്രീ ടിപ്പർ ലോറിക്ക് അടിയിൽ പ്പെടുക ആയിരുന്നു എന്നും ദൃസാക്ഷികൾ പറയുന്നുണ്ട്. എന്നാൽ അപകടത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ല.

https://youtu.be/ZngC-11pVNg