മുഖ്യമന്ത്രി സ്ഥിരീകരിച്ചു; യുവതികൾ ശബരിമലയിൽ ദർശനം നടത്തി; പോലീസ് സുരക്ഷ ഒരുക്കിയത് മഫ്തിയിൽ..!!

26

യുവതികളും ആക്ടിവിസ്റ്റുകളും കേരള സർക്കാരും കാത്തിരുന്ന നിമിഷം വന്നെത്തി, കണ്ണൂരിൽ നിന്നും മലപ്പുറത്തു നിന്നും എത്തിയ കനക ദുർഗ്ഗയും ബിന്ദുവും ശബരിമല ദർശനം നടത്തി.

പോലീസ് മികച്ച സുരക്ഷയാണ് ഒരുക്കിയത്, ഏറ്റവും പ്രധാന വിഷയം എന്നത് ദേവസ്വം ബോർഡ്, മാധ്യമ പ്രവർത്തകർ, തന്ത്രി, പ്രതിഷേധക്കാർ എന്നിവർക്ക് പോലും ഒരു വിധത്തിലും വിവരങ്ങൾ ചോരാത്ത വിധത്തിൽ ആസൂത്രണം ചെയ്താണ് പോലീസ് യുവതികളെ ദർശനത്തിന് എത്തിച്ചത്.

ആറു മഫ്തി പോലീസ് ആണ് യുവതികൾക്ക് സംരക്ഷണം നൽകിയത്, അതുപോലെ തന്നെ ഇരുമുടികെട്ട് ഇല്ലാതെ ആണ് ദർശനം നടത്തിയത്, സ്റ്റാഫ് ഗേറ്റ് വഴി എത്തിയ യുവതികൾ പതിനെട്ടാം പടി ചവിട്ടിയില്ല എന്നും ദർശനം നടത്തിയ യുവതികളിൽ ഒരാൾ ആയ ബിന്ദു പറയുന്നത്.

മുഖ്യമന്ത്രി പ്രതികരിച്ചത്, പോലീസ് അറിവോടെയാണ് അവർ ദർശനം നടത്തിയത്, അന്ന് പ്രതിഷേധങ്ങൾ ഉണ്ടായത് കൊണ്ട് കയറിയില്ല, എന്നാൽ ഇപ്പോൾ പ്രതിഷേധം ഉണ്ടായില്ല അതുകൊണ്ട് കയറി എന്നും മുഖ്യമന്ത്രി പറയുന്നു.

You might also like