ദർശനം ശബരിമല വിധി നടപ്പാക്കാൻ വേണ്ടി മാത്രം; ഇരുമുടി കെട്ടില്ല, പതിനെട്ടാം പടി ചവിട്ടിയില്ല..!!

104

കനക ദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ പ്രവേശനം നടത്തിയതിനെ തുടർന്ന് ശബരിമല നടയടച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

നെയ്യഭിഷേകം നിർത്തി, തുടർന്ന് ഭക്തരെ സന്നിധാനം തിരുമുറ്റത്ത് നിന്നും ഒഴിപ്പിക്കുകയാണ്. തുടർ നടപടികൾ സ്വീകരിക്കും എന്നാണ് അറിയുന്നത്. ശുദ്ധി ക്രീയകൾ, നടപടികൾ തന്ത്രി എന്താണ് നിലപാടുകൾ എടുക്കുന്നത് എന്നാണ് ഇനി അറിയാൻ ഉള്ളത്.

രാവിലെ 3.45ന് ആണ് കനക ദുർഗ്ഗയും ബിന്ദു എന്നിവർ പതിനേട്ടം പടി ചവിട്ടാതെ ഇരുമുടി കെട്ട് വെക്കാതെ ദർശനം നടത്തിയത്. വിധി നടപ്പാക്കാൻ വേണ്ടി മാത്രമുള്ള ദർശനം ആയിരുന്നു ഇതിലൂടെ മനസിൽ ആകുന്നത്.