ഭാര്യയെ ഭർത്താവ് മക്കൾക്ക് മുന്നിലിട്ട് വെട്ടിക്കൊന്നു; സംഭവം കോതമംഗലത്ത്..!!

52

അമ്മയെ അച്ഛൻ വാക്കത്തിക്ക് വെട്ടി കൊല്ലുന്നേ, ഇങ്ങനെ നില വിളിച്ചു കൊണ്ട് പത്ത് വയസ്സുള്ള മകൻ ഓടി ഇരുന്നൂറ് മീറ്റർ അകലെയുള്ള വീട്ടിൽ എത്തിയത്, വിവരം അറിഞ്ഞു നാട്ടുകാർ ഓടി എത്തിയപ്പോൾ പ്രിയ മരിച്ചിരുന്നു.

ഒറ്റപ്പെട്ട വാടക വീട്ടിൽ, പ്രണയ വിവാഹത്തിന് ശേഷം താമസിക്കുകയായിരുന്നു ദമ്പതികളായ പ്രിയയും സജിയും, ഇവർക്ക് 12 വയസുള്ള എബിനും 10 വയസ്സുള്ള ഗോഡ്വിൻ എന്ന മകനും ഉണ്ട്.

അമ്മയും അച്ഛനും വാക്ക് തർക്കം ഉണ്ടാക്കുകയും ശേഷം സജി, പ്രിയയെ വാക്കത്തി കൊണ്ട് വെട്ടുകയും ആയിരുന്നു, ആഴത്തിൽ കഴുത്തിന് പിന്നിൽ പരിക്കേറ്റ പ്രിയ ചലമറ്റാണ് കിടന്നിരുന്നത്, വിവരം അറിഞ്ഞു എത്തിയ പ്രിയയുടെ പിതാവും സഹോദരനും കൂടി പ്രിയയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു. കൊലക്ക് ശേഷം ഒളിവിൽ പോയ സജിയെ പോലിസിന് കണ്ടെത്താൻ കഴിഞ്ഞട്ടില്ല. തയ്യൽ ജോലി ചെയ്താൽ പ്രിയ കുടുംബ കാര്യങ്ങൾ നോക്കിയിരുന്നത്. സംഭവസ്ഥലത്ത് നിന്നും സജിയുടെ മൊബൈൽ ഫോണും വെട്ടാൻ ഉപയോഗിച്ച വാക്കത്തിയും കണ്ടതിയിട്ടുണ്ട്.

You might also like