പത്താം ക്ലാസ്സുകാരി ഇൻസ്റ്റാഗ്രാമിൽ കൂടി വളച്ച് വിവാഹ വാഗ്ദാനം, തുടർന്ന് വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് പറഞ്ഞ് കാമുകൻ തട്ടിയത് ലക്ഷങ്ങൾ; സംഭവം കൊച്ചിയിൽ..!!

3,027

ഇൻസ്റ്റാഗ്രാമിൽ കൂടി പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രണയത്തിൽ ആക്കുകയും തുടർന്ന് നാല് ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും കവർന്ന കാമുകനെ പനങ്ങാട് പൊലിസ് പിടികൂടി.

ഇരുപത്തിയഞ്ച് വയസുള്ള കണ്ണൂർ നീർച്ചാൽ സ്വദേശി മുഹമ്മദ് അജ്മൽ ആണ് പോലീസ് പിടിയിൽ ആയത്. ഇൻസ്റ്റാഗ്രാമിൽ കൂടി ആയിരുന്നു അജ്മൽ പെൺകുട്ടിയുമായി സൗഹൃദം ഉണ്ടാക്കുന്നത്.

അലമാരയിൽ ഇരുന്ന പണത്തിൽ കുറവ് കണ്ടതോടെയാണ് മൽസ്യ തൊഴിലാളി ആയ പിതാവ് പെൺകുട്ടിയോട് വിവരങ്ങൾ തിരക്കുന്നത്. പെൺകുട്ടിയാണ് യുവാവിന് പണം നൽകിയ വിവരം മാതാപിതാക്കളോട് വെളിപ്പെടുത്തുന്നത്.

തുടർന്ന് മാതാപിതാക്കളുടെ നിർദ്ദേശ പ്രകാരം പെൺകുട്ടി പോലീസിൽ പരാതി നൽകുക ആയിരുന്നു. യുവാവ് പ്രണയത്തിൽ ആക്കിയ ശേഷം പെൺകുട്ടിയോട് വിവാഹ വാഗ്ദാനം നൽകുക ആയിരുന്നു.

തുടർന്ന് താൻ വിവാഹത്തിലേക്ക് കടക്കണം എങ്കിൽ തനിക്ക് പണം നല്കണം എന്നുള്ള ആവശ്യം യുവാവ് പെൺകുട്ടിയോട് പറയുന്നത്. തുടർന്നാണ് പെൺകുട്ടി അച്ഛൻ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണ്ണവും യുവാവിന് നൽകുന്നത്.

You might also like