എന്റെ ഭർത്താവിന്‌ ഞാൻ തടിക്കുന്നത് ഇഷ്ടമല്ല; തടിച്ചാൽ ആന ആന എന്ന് വിളിച്ചു കളിയാക്കും; നിത്യ ദാസ് തന്റെ ഭർത്താവിനെ കുറിച്ച്..!!

60

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളികൾ കണ്ട താരമാണ് നിത്യ ദാസ്. തുടർന്ന് കലാഭവൻ മണിക്കൊപ്പം കൺമഷി ചിത്രത്തിൽ താരം അഭിനയിച്ചു.

തുടർന്ന് മലയാളത്തിൽ ഒരു പിടി ചിത്രങ്ങൾ ചെയ്ത താരം മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് താരം 14 വർഷങ്ങൾക്ക് ശേഷം പള്ളി മണി എന്ന ചിത്രത്തിൽ കൂടിയാണ് തിരിച്ചുവന്നത്.

2007ൽ ആയിരുന്നു നിത്യാദാസ് വിവാഹം കഴിക്കുന്നത്. ഫ്ലൈറ്റ് ക്രൂ അംഗമായിരുന്ന അരവിന്ദിനെ ചെന്നൈയ്ക്കുള്ള യാത്രയ്ക്കിടയിലാണ് നിത്യ കണ്ടുമുട്ടുന്നത്. തുടർന്ന് 2007 ജൂൺ 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു നിത്യ ദാസ് അരവിന്ദ് സിങ്ങിനെ വിവാഹം കഴിക്കുന്നത്.

ഇപ്പോൾ 14 വർഷങ്ങൾക്ക് ശേഷം അഭയ ലോകത്തിലേക്ക് തിരിച്ചെത്തിയ ദാസ് പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഭർത്താവിനെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും മനസ്സുതുറന്നത്.

ഒട്ടേറെ വർഷങ്ങൾക്കുശേഷമാണ് നിത്യ ദാസ് അഭിനയിലോകത്തിലേക്ക് തിരിച്ചുവന്നത് എങ്കിൽ കൂടിയും താരത്തിനെ സന്തൂർ മമ്മി എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.

സന്തൂർ മമ്മി എന്നുള്ള വിളിപ്പേര് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയത് എങ്ങനെ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്തായിരുന്നു എന്നുള്ളത് നിത്യാദാസ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. താരം നൽകിയ മറുപടി ഇങ്ങനെ..

ഞാൻ വണ്ണം വയ്ക്കുന്നത് ഭർത്താവിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു. ഞാൻ കുറച്ച് തടിച്ചാൽ പോലും അദ്ദേഹം എന്നെ ഹാത്തി ഹാത്തി എന്നു വിളിച്ചു കളിയാക്കും. ഞാൻ മെലിഞ്ഞിരിക്കുമ്പോഴും അദ്ദേഹം എന്നെ അങ്ങനെ വിളിച്ചു കളിയാക്കാറുണ്ട്. പുള്ളിക്ക് ഞാൻ അങ്ങനെ ഇരിക്കുന്നതല്ലേ അറിയുന്നുള്ളൂ.

അതുകൊണ്ടുതന്നെ അദ്ദേഹം വിളിച്ചു കളിയാക്കുമ്പോൾ എനിക്ക് കൂടുതൽ ദേഷ്യം വരും. ഞാൻ ഹാത്തി ആണെങ്കിൽ ഞാൻ ഇതിനുള്ള മറുപടി കാണിച്ചു തരാം എന്നു പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഡയറ്റ് തുടങ്ങും. അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു കോമ്പറ്റീഷൻ നിലനിൽക്കുന്നുണ്ട്.

അതുകൊണ്ടുതന്നെയാണ് തനിക്കും ഇതുവരെയും അധികം വണ്ണം വയ്ക്കാത്തത് എന്നും നിത്യ ദാസ് പറയുന്നു. ഇതിനൊപ്പം തന്നെ ഭർത്താവിന്റെ സ്വഭാവങ്ങളെക്കുറിച്ചും നിത്യ ദാസ് പറയുന്നുണ്ട്. ഭയങ്കര സിസ്റ്റമാറ്റിക് ആയിട്ടുള്ള ഒരു വ്യക്തിയാണ് തന്നെ ഭർത്താവ്.

എന്തൊക്കെ സംഭവിച്ചാലും രാവിലെ ഉണരും തുടർന്ന് വിളക്ക് വയ്ക്കും ഭക്ഷണം കഴിക്കും ജോലിക്ക് പോകും. അതൊരു പ്രോസസ് പോലെ തന്നെ നടന്നു പോവുകയാണ്. ഇങ്ങനെയൊക്കെ തുടർച്ചയായി നമ്മൾ ഒരു ദിവസമെങ്കിലും നമുക്ക് ഒരു മടി തോന്നും എന്നാൽ അദ്ദേഹത്തിന് യാതൊരു മടിയുമില്ലാതെ ചെയ്യും.

എനിക്ക് ഇതൊക്കെ കാണുമ്പോൾ അത്ഭുതമായി തോന്നിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റാൽ ഉടൻതന്നെ വിളക്ക് വച്ച് പ്രാർത്ഥിക്കണം എന്നത് അദ്ദേഹത്തിന് നിർബന്ധമുള്ള കാര്യമാണ്. ആദ്യമൊക്കെ അദ്ദേഹത്തിന്റെ രീതിയിൽ കാണുമ്പോൾ എനിക്ക് ഭയങ്കര ഇഷ്ടം തോന്നുമായിരുന്നു. എന്നാൽ ഇത് തുടർച്ചയായ ചെയ്യുമ്പോൾ നമ്മൾക്ക് ഒരു മടുപ്പ് തോന്നില്ലെ.

എന്നാൽ അദ്ദേഹത്തിന് ഒരു ദിവസം പോലും മടിയില്ല. അദ്ദേഹത്തിന് പോലെ ഞാനും അത് ശീലിച്ചു പോയി ഇപ്പോൾ. എന്നാൽ എന്റെ മകൾ പലപ്പോഴും എന്നോട് ചോദിക്കും അമ്മയ്ക്ക് എങ്കിലും ഒന്നു മാറിക്കൂടേ. അപ്പോൾ ഞാൻ അവളോട് പറയും എന്ത് ചെയ്യാനാ ഇത് എനിക്കിപ്പോൾ ശീലമായി പോയി എന്ന്.