സർവ്വേ ഫലങ്ങൾ പറയുന്നു, ഇത്തവണ കേരളം യൂഡിഎഫിന് ഒപ്പം; ബിജെപിയുടെ സാധ്യതകൾ ഇങ്ങനെ..!!

70

കേരളത്തിലും തമിഴ്‌നാട്ടിലും കോണ്ഗ്രസിന് വമ്പൻ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും എന്ന് സർവ്വേ ഫലങ്ങൾ തെളിയിക്കുന്നു. ടൈംസ് നൗ, മാതൃഭൂമി സർവേ ഫലങ്ങൾ കോണ്ഗ്രസിന് അനുകൂലം.

വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയത്, ഒരേ സമയം, കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും നേട്ടങ്ങൾ ഉണ്ടക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. അതുപോലെ തന്നെ ദേശിയ തലത്തിൽ ബിജെപിക്ക് വമ്പൻ തിരിച്ചടി ഈ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വരും എന്നും സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ടൈം നൗ സർവേയിൽ കേരളത്തിൽ നിന്നും കോണ്ഗ്രസിന് പതിനേഴ് സീറ്റുകൾ ലഭിക്കും എന്നു പറയുമ്പോൾ, മാതൃഭൂമി സർവ്വേയിൽ 14 സീറ്റുകൾ ലഭിക്കും എന്നാണ് പറയുന്നത്.

അതുപോലെ തന്നെ, സിപിഎമ്മിന് രണ്ട് സീറ്റുകളിൽ ഒതുങ്ങും എന്നാണ് ടൈം നൗ പറയുന്നത് എങ്കിൽ 5 സീറ്റുകൾ ലഭിക്കും എന്ന് മാതൃഭൂമി സർവ്വേ പറയുന്നു. രണ്ട് സർവ്വേകളും കുമ്മനം രാജശേഖരൻ തിരുവനന്തപുരം ഒരേ ഒരു സീറ്റിൽ ബിജെപി കേരളത്തിൽ ജയിക്കും എന്നും പറയുന്നു.