മോഹൻലാലിനെയും ലൂസിഫറിനെയും കളിയാക്കി സന്തോഷ് പണ്ഡിറ്റ്; കളക്ഷൻ തള്ളാൻ ആരുടെയും സഹായം വേണ്ടല്ലോ എന്ന് കമന്റ്..!!

42

മലയാളത്തിൽ 5 ലക്ഷം രൂപയ്ക്ക് പടം നിർമിച്ച് സംവിധാനം ചെയ്ത് നായകനായി വിജയം ഉണ്ടാക്കിയ നടൻ ആണ് സന്തോഷ് പണ്ഡിറ്റ്. ഏത് വിഷയത്തിലും തന്റേതായ അഭിപ്രായങ്ങൾ പറയാൻ മടി ഇല്ലാത്ത നടൻ ആണ് സന്തോഷ്.

മമ്മൂട്ടി നായകനായി ഈ മാസം 12ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന മധുരരാജ, പുലിമുരുകനെ മറികടന്ന് 200 കോടി ക്ലബ്ബിൽ കയറും എന്നാണ് സന്തോഷ് പണ്ഡിറ്റ് പ്രവചനം നടത്തിയിരിക്കുന്നത്.

മോഹൻലാൽ നായകനായി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ കളക്ഷൻ റിപ്പോർട്ട് തള്ളിയത് ആണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

8 ദിവസം കൊണ്ട് 100 കോടി തള്ളിയ ലൂസിഫർ ടീമിന് 80 ദിവസങ്ങൾക്ക് കൊണ്ട് ബാഹുബലിയെയും ഡങ്കലിനെയും മറികടന്ന് 1000 കോടിയിൽ എത്താൻ കഴിയില്ലേ എന്ന് കമന്റ് ആയി സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

ലൂസിഫർ 300 കോടി കടക്കും എന്നുള്ള ആരാധകന്റെ കമന്റിന്, തള്ളാൻ ആരുടെയും സഹായം വേണ്ട എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് മറുപടി നൽകിയത്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ആണ് ലൂസിഫർ, അതുപോലെ രാഷ്ട്രീയ പ്രമേയം കൂടി കൂട്ടിയിണക്കി ആണ് മധുരരാജ എത്തുന്നത്. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്, നെൽസൻ ഐപ്പ് ആണ്, തിരക്കഥാ ഉദായകൃഷ്ണയാണ്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്.