കായംകുളത്ത് ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന സംഘം പിടിയിൽ; സംഭവം പുറത്തായത് ഇങ്ങനെ..!!

78

കേരളത്തിൽ ഇപ്പോൾ വരുന്ന വാർത്തകൾ എല്ലാം ഇങ്ങനെ ഒക്കെയാണ്. സിനിമയിൽ മാത്രം കണ്ടിരുന്ന പലതും ഇപ്പോൾ യദാർത്ഥ ജീവിതത്തിലും അരങ്ങേറുന്നത്.

ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന സംഘത്തെയാണ് കായംകുളത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഷെയർ ചാറ്റിലൂടെയാണ് ഇവർ പരിചയപ്പെട്ടത്.

സംഘത്തിലെ ഒരാളുടെ ഭാര്യയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കായംകുളം കൃഷ്ണപുരം സ്വദേശി കുലശേഖരപൂരം വല്ലാക്കാവ് ചൂലൂർ സ്വദേശി. കൊല്ലം കേരളപുരം സ്വദേശി, തിരുവല്ല പായിപ്പാട്‌ സ്വദേശി എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്‌പി ആർ ബിനുവിന്റെ നിർദേശാനുസരണം കായാകുളം സിഐ പി കെ സാബുവിന്റെ നേതൃതത്തിൽ എസ്‌ ഐ സി എസ്‌ ഷാരോൺ ഉൾപ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്‌.

കുറ്റകൃത്യങ്ങളുടെ പുതിയ മുഖം വെളിപ്പെട്ടത് സംഘത്തിൽ ഒരാളുടെ ഭാര്യയുടെ പരാതി മൂലമാണ്. കഴിഞ്ഞ വർഷം മാർച്ച് മുതൽ ആണ് ഈ സംഘം പ്രവർത്തനം ആരംഭിച്ചത്. ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട കായംകുളം സ്വദേശിയും കോഴിക്കോട് സ്വദേശിയും, തുടർന്ന് കോഴിക്കോട് സ്വദേശി കായംകുളത്ത് എത്തുകയും ഇരുവരെയും ഭാര്യമാരെ വെച്ച് മാറുകയും ശാരീരിക ബന്ധം നടത്തുകയും ആയിരുന്നു.

തുടർന്ന് ഈ പ്രവർത്തികൾ നടത്തിയ സംഘത്തിലെ മറ്റ് രണ്ട് ഭാര്യാ ഭർത്താക്കന്മാർ കണ്ടുമുട്ടി എങ്കിലും അതിൽ ഒരാളുടെ ഭാര്യ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുവാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു ഘട്ടത്തിൽ യുവതിയെ ഭർത്താവ് വീണ്ടും നിർബന്ധിച്ചപ്പോൾ ആണ് യുവതി പോലിസിൽ പരാതി നൽകിയത്. തുടർന്ന്, പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുക ആയിരുന്നു.