കൊല്ലത്ത് മകളുടെ വിവാഹ ദിവസം അച്ഛൻ തൂങ്ങി മരിച്ചു; കണ്ണീർ കയത്തിൽ വിവാഹം നടത്തി കുടുംബം..!!

108

മകളുടെ വിവാഹ ദിവസം അച്ഛൻ മരിക്കുക. കൊല്ലം പാരിപ്പിള്ളിയിൽ ആണ് ഒരു നാടിനെ മുഴുവൻ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിവാഹത്തിന് ഉള്ള എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷമാണ് അച്ഛൻ വിടവാങ്ങിയത്.

വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അച്ഛൻ തൂങ്ങി മരിച്ചത് ബന്ധുക്കൾ അറിയുന്നത്, ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സംഭവത്തിൽ അധികം ആളുകളെയും മകളെയും വിവരം അറിയിക്കാതെ ആ കുടുംബം വിവാഹം നടത്തി.

ചിറക്കര ഉള്ളിയാനാട് വി ശിവപ്രസാദിനെയാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ വിവാഹം അടുത്ത ഭഗവതി ക്ഷേത്രത്തിൽ രാവിലെ 11.30ന് നടത്താൻ നിശ്ചയിച്ചിരുന്നു. രാവിലെ 6മണിക്ക് വീട്ടിൽ നിന്നും ബൈക്ക് എടുത്ത് പുറത്തേക്ക് പോയ ശിവപ്രസാദിനെ കാണാതെ ഫോണിൽ വിളിച്ചിട്ടും കാണാതെ ആയപ്പോൾ ആണ് സുഹൃത്തുക്കൾ അന്വേഷിച്ച് ഇറങ്ങിയത്, കുടുംബ വീടിന് മുന്നിൽ ബൈക്ക് ഇരിക്കുന്നത് കണ്ടു ചെന്നപ്പോൾ ആണ് മൃതദേഹം കണ്ടത്തിയത്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ് ശിവപ്രസാദിനെ മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു. ജലജയാണ് ഭാര്യ. നിതിൻ, നീതു, പ്രീജ എന്നിവരാണ് മക്കൾ.

You might also like