ഇവരൊക്കെ ഇത്രയും കാലം എവിടെയായിരുന്നു; കല്ലടക്ക് എതിരെയുള്ള പോസ്റ്റുകൾ പ്രശസ്തിക്ക് ഉള്ള വെച്ചുകെട്ടലുകൾ; യുവാവിന്റെ പോസ്റ്റ് ഇങ്ങനെ..!!

82

കല്ലട ബസിൽ യുവാക്കൾക്ക് ക്രൂര മർദനം ഏറ്റതോടെ നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ കല്ലടയുടെ ക്രൂര മനോഭാവത്തിന് എതിരെ പോസ്റ്റുകളുമായി എത്തിയത്. എന്നാൽ ഇത്രയും കാലം നിങ്ങൾ ഒക്കെ ഇവിടെ ആയിരുന്നു എന്നാണ് യുവാവ് പോസ്റ്റിൽ കൂടി ചോദിക്കുന്നത്. ശ്രീരാജ് എന്ന യുവാവ് എഴുതിയ പോസ്റ്റ് ഇങ്ങനെ,

കുറച്ചു ദിവസങ്ങളായി ഫേസ്ബുക്ക് തുറന്നാൽ കാണുന്ന വാർത്ത കല്ലട ബസിൽ നടന്ന പീഡനങ്ങൾ ആണ്.

യുവാക്കൾക്ക് എതിരെ ആക്രമണം നടത്തുകയും പോലീസ് കസ്റ്റഡിയിൽ ആകുകയും കല്ലടക്ക് എതിരെ വ്യക്തമായ തെളിവുകൾ ഉള്ള വാർത്തയും തുടർ നടപടികളും. അതും ധീരനായ ഒരു യുവാവ് വീഡിയോ പിടിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് കൊണ്ടും, മറ്റൊരു യുവാവ് പരാതി കൊടുക്കാൻ തയ്യാറായത് കൊണ്ടും.

കല്ലട ട്രാവെൽസിന് എതിരെയുള്ള പരാതി നൽകിയത് രണ്ട് യുവാക്കൾ, പക്ഷെ തുടർന്ന് ഫേസ്ബുക്ക് തുറന്നാൽ കാണുന്നത് അമ്മായിമാരും ചേച്ചിമാരും ഒക്കെ പീഡനകഥകളുടെ നീണ്ട പരമ്പര.

അതും, വർഷങ്ങൾക്ക് മുമ്പുള്ള കഥകൾ, ഇന്നലെ കണ്ട പോസ്റ്റിൽ ഒരേ ചേച്ചിക്ക് 5 അനുഭവങ്ങൾ. ഒന്നും രണ്ടും ഒക്കെ നടന്നിട്ടും നാട്ടിൽ വേറെ ബസ് ഇല്ലാത്തത് കൊണ്ടാണോ ഈ വണ്ടിയിൽ വീണ്ടും വീണ്ടും കേറുന്നത്.

ഇനി അതൊക്കെ പോട്ടെ, നമ്മുടെ നാട്ടിൽ ചെക്കന്മാർക്ക് എന്തേലും സംഭവിച്ചാൽ അപ്പോൾ പറയും അവൻ കള്ള് കുടിച്ചിട്ടുണ്ടായിരുന്നു കഞ്ചാവ് ആയിരുന്നു എന്നൊക്കെ.

ഇനി, ഇന്ത്യയിൽ സ്ത്രീകൾക്ക് എതിരെ എന്ത് നടന്നാലും ഒരു പരാതി നൽകിയാൽ പോലീസ് കേസ് എടുക്കും. എന്തിന് 14 സെക്കന്റ് നോക്കിയാൽ വരെ കേസ് ആണ്, എന്നിട്ടും എന്തുകൊണ്ട് ഇവരൊന്നും ഒരു പരാതി പോലും കാലം നൽകിയില്ല എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ തമാശ.

സ്വന്തമായി നാല് ആൾ അറിയാൻ ഉള്ള വഴി മാത്രമായി ആണ് സഹോദരിമാരുടെ പോസ്റ്റുകൾ, പണ്ടാരണ്ട് പറഞ്ഞാലോ, അപ്പിയിടാൻ ഫ്രീ ആയി ഒരു പറമ്പ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ, അപ്പിയിടാൻ മുട്ടാത്തവർ വരെ വയർ ഇളക്കത്തിന്റെ മരുന്ന് കഴിച്ച് അപ്പിയിട്ടു.

കല്ലട ഇപ്പോൾ കൊല്ലട ആണെങ്കിൽ പോലും, ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്ന ചേച്ചിമാർക്ക് ഇവർക്ക് എതിരെ ഒരു പരാതി നൽകാൻ പോലും കെൽപ്പില്ലാതെ പോയല്ലോ ദൈവമേ,

ഇത്രയും നാൾ നിങ്ങൾ ഒക്കെ എവിടെ ആയിരുന്നു.

കുറച്ചു ദിവസങ്ങളായി ഫേസ്ബുക്ക് തുറന്നാൽ കാണുന്ന വാർത്ത കല്ലട ബസിൽ നടന്ന പീഡനങ്ങൾ ആണ്. യുവാക്കൾക്ക് എതിരെ ആക്രമണം…

Posted by ശ്രീരാജ് സി രാജൻ on Saturday, 27 April 2019

You might also like