പൊറുക്കില്ല നമ്മൾ, ഇന്ത്യയുടെ മാറുപിളർന്ന് ഭീകരാക്രമണം; 40 ജവാന്മാർ കൊല്ലപ്പെട്ടു..!!

34

2500 പട്ടാളക്കാർ 70 ബസുകളിൽ ആയി യാത്ര ചെയ്യുന്ന വേളയിൽ ആണ് ഭീകരുടെ വാഹനം ബസിലേക്ക് ഇടിച്ചു കയറ്റുന്നത്.

പാക്ക് കൊലയാളികൾ ഇന്ത്യൻ മണ്ണിൽ കയറി നടത്തിയ ഭീകരാക്രമണത്തിൽ 40 ജവാന്മാർ കൊലപ്പെട്ടു. ജമ്മു കശ്മീരിലെ അവന്തിപോറയിൽ ഭീകരർ നടത്തിയ ചാവേർ സ്ഫോടനത്തിൽ ഭീകരർ ഉന്നം വയ്ച്ചത് ജവാന്മാർ യാത്ര ചെയ്ത ബസ് ആയിരുന്നു. ആ ബസിൽ ഇപ്പോൾ ഒറ്റ ജവാൻ പോലും ജീവനോട് അവശേഷിക്കുന്നില്ല. എല്ലാവരും മരിച്ചിരിക്കുന്നു. തൽ സമയം വൻ സ്ഫോടനത്തിൽ ചിന്നി ചിതറുകയായിരുന്നു.

2016 ലെ ഉറി ആക്രമണത്തിനു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷൻ ചീഫ് ആയിരുന്ന ഖാലിദിനെ 2017ൽ ഇന്ത്യൻ സേന വെടിവച്ചു കൊന്നിരുന്നു. ഇതിനു തിരിച്ചടിയായി കശ്മീരിൽ ഭീകരർ വ്യാപക ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു. മാത്രമല്ല സമീപ വാഹനങ്ങളിൽ യാത്ര ചെയ്തവർക്കും പരിക്കുണ്ട്. 80 പേർ ആശുപത്രിയിലാണ്‌. മരണം ഇനിയും ഉയർന്നേക്കും.. പുൽവാമ ജില്ലയിലെ ഗോറിപോറയിൽ വച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.

You might also like