ഇത്രേം ദാരിദ്യം പിടിച്ച കള്ളനോ; വാർത്ത അറിഞ്ഞു മൂക്ക് വിരൽ വെച്ച് നാട്ടുകാരും പോലീസും..!!

63

മോഷണം അത് കാലങ്ങൾ ആയി നടക്കുന്ന സംഭവമാണ്, എന്നാൽ ഇത്രയും വിചിത്രമായ മോഷണം ആദ്യമായി ആണെന്ന് കേട്ടവരും അറിഞ്ഞവരും ഒക്കെ പറയുന്നു. സംഭവം നടന്നത് കാഞ്ഞിരപ്പള്ളിയിൽ ഇടക്കുന്നത് അങ്കണവാടിയിൽ ആണ് നാടിനെ ഞെട്ടിച്ച ദയനീയ മോഷണം നടന്നത്.

കള്ളൻ അംഗൻവാടിയുടെ മുന്നിലത്തെ പൂട്ട് പൊട്ടിക്കാൻ പഠിച്ച പണികൾ പതിനെട്ടും നോക്കിയിട്ട് നടന്നില്ല, പക്ഷെ അത്കൊണ്ടുന്നും തളരാൻ കള്ളൻ തയ്യാറായില്ല, പിൻവാതിൽ വഴി ആയിരുന്നു അടുത്ത ശ്രമം. ശ്രമം വിജയിക്കുകയും ചെയ്തു. അംഗൻവാടിയുടെ ഉൾവശം മുഴുവനും കള്ളൻ അരിച്ചു പിറക്കി, പക്ഷെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മീശയും കസേരയും പാത്രങ്ങൾ ഒക്കെ അരിച്ചു പിറക്കിയിട്ടും ഒന്നും കിട്ടാതെ കള്ളന് അവസാനം കുട്ടികളുടെ ചെറിയ നിക്ഷേപങ്ങൾ സ്വരൂപിക്കുന്ന പണിപ്പെട്ടി കിട്ടി, അതിൽ ഉണ്ടായിരുന്നു മുഴവൻ പണവും കള്ളൻ കൊണ്ടുപോകുകയും ചെയ്തു.

പക്ഷെ ഏറ്റവും വിചിത്രമായ സംഭവം എന്താണെന്ന് വെച്ചാൽ ആ പണ്ണരപ്പെട്ടിയിൽ ഉണ്ടായിരുന്നത് ആകെ ആറ് രൂപ മാത്രമാണ്. വെറും ആറു രൂപയുടെ നാണയങ്ങൾ.