അയ്യപ്പ വേഷത്തിൽ പൊലീസുകാർ, യുവതികളുടെ എത്തിച്ചത് രഹസ്യ പദ്ധതിയിലൂടെ; യുവതി പ്രവേശനത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..!!

71

നീണ്ട പ്രതിഷേധങ്ങൾക്കും സംഘർഷങ്ങളും ഒക്കെ പലപ്പോഴും ഉണ്ടായി എങ്കിലും ആരെയും അറിയിക്കാതെ മല ചവിട്ടിയിരിക്കുന്നത് 2 യുവതികൾ. രേഹന ഫാത്തിമക്കും മേരി സ്വീറ്റിക്കും ഒന്നും സാധിക്കാത്ത കാര്യമാണ് ഇപ്പോൾ നടത്താൻ കഴിഞ്ഞിരുന്നത്.

ഇന്നലെ അർധരാത്രി 12 മണിയോടെയാണ് കനക ദുർഗ്ഗയും ബിന്ദുവും പമ്പയിൽ എത്തിയത്.

സംഘർഷ സാധ്യത ഉള്ളതുകൊണ്ട് സുരക്ഷാ നൽകുന്നത് ബുദ്ധിമുട്ടാണ് എന്നു സ്ഥിരം പല്ലവി ആവർത്തിക്കുകയായിരുന്നു.

എന്നാൽ പോലീസ് നൽകിയ മറുപടിയിൽ തിരികെ പോകാൻ ഇരുവരും തയ്യാറായിരുന്നില്ല, ഉടൻ തന്നെ പോലീസ് മേൽ ഉദ്യോഗസ്ഥരോട് ബദ്ധപ്പെടുകയും കയാറ്റാൻ അനുമതി ലഭിക്കുകയും ആയിരുന്നു.

പിന്നീട് ഉള്ളത്, ഒന്നൊന്നര പോലീസ് ബുദ്ധി തന്നെ ആയിരുന്നു, നിമിഷങ്ങൾക്ക് ഉള്ളിൽ ആസൂത്രണം ഉണ്ടാക്കി പോലീസ്, പത്തോളം പുരുഷന്മാർ അടക്കുള്ള ഗ്രൂപ്പ് ഉണ്ടാക്കി പോലീസ്. പോലീസ് വേഷത്തിൽ നിന്നും മാറി അയ്യപ്പ വേഷത്തിൽ ആയിരുന്നു പോലീസ്.

ഇരുമുടികെട്ട് ഇല്ലാതെ എത്തിയ യുവതികൾക്ക് പതിനെട്ടാം പടി കയറി പോകാൻ സാധിക്കില്ലായിരുന്നു. സ്റ്റാഫ് ഗേറ്റ് വഴി മുഖം മൂടി ആയിരുന്നു യുവതികൾ മല കയറിയത്. 3.45 കൂടിയാണ് യുവതികൾ ദർശനം നടത്തി പുറത്തിറങ്ങിയത്.