ധ്രുവിന് പുറത്താക്കി മമ്മൂട്ടിയുടെ ഇഷ്ടതാരം ഉണ്ണി മുകുന്ദൻ മാമങ്കത്തിൽ; തന്റെ അറിവോടെയല്ലെന്ന് സംവിധായകൻ..!!

115

ധ്രുവിനെ പുറത്താക്കി മമ്മൂട്ടിയുടെ ഇഷ്ട നടൻ ഉണ്ണി മുകുന്ദൻ മമാങ്കത്തിൽ. 14 കോടി മുതൽ മുടക്കി എടുത്ത ആദ്യ ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞ മാസങ്ങൾ പിന്നിടുമ്പോഴും അണിയറ പ്രവർത്തകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം ഷൂട്ടിംഗ് മുടങ്ങിയ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നു.

ക്വീൻ ചിത്രത്തിൽ നായകനായി എത്തിയ ധ്രുവീനെയാണ് ഈ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്, ഒരു വർഷത്തെ കഠിന പരിശീലനത്തിന് ശേഷം മേയ് വഴക്കമുള്ള യോദ്ധാവിന്റെ വേഷത്തിൽ രൂപം മാറിയത്തിനു ശേഷമാണ് ധ്രുവീനെ അപ്രതീക്ഷിതമായി ചിത്രത്തിൽ നിന്നും പുറത്താക്കിയത്.

പ്രമുഖ മാധ്യമത്തിന് നൽകിയ മറുപടിയിൽ മാമാങ്കത്തിന്റെ സംവിധായകൻ സജീവ് പിള്ള തനിക്ക് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തിയ വിഷയത്തെ കുറിച്ച് അറിയില്ല എന്നാണ് സൂചിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ ഇഷ്ടനടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ, മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ബോബെ മാർച്ച് 12, രാജാധിരാജ, ഫയർമാൻ, മാസ്റ്റർപീസ്, തുടങ്ങിയ ചിത്രങ്ങളിൽ ഉണ്ണി മുകുന്ദന് പ്രധാന വേഷം ഉണ്ടായിരുന്നു.

You might also like