ആദ്യമായി വിമാനത്തിൽ കയറി ആൾ; ജനൽ ആണെന്ന് കരുതി എമർജൻസി വാതിൽ തുറന്നു; സംഭവം ഇങ്ങനെ..!!

79

ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറിയ യാത്രക്കാരൻ, തന്റെ അറിവില്ലായ്മ കൊണ്ട് ജനൽ ആണെന്ന് കരുതി തുറന്ന് വിമാനത്തിലെ എമർജൻസി വാതിൽ. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരുന്നു കഴിഞ്ഞ ദിവസം യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

ബംഗളൂരുവിൽ നിന്നും ലക്‌നൗലേക്ക് പോകുന്ന ഗോ എയർ വിമാനത്തിൽ ആയിരുന്നു സംഭവം അരങ്ങേറിയത്. ഉത്തർപ്രദേശ് സ്വദേശി സുനിൽ കുമാർ ആണ് വാതിൽ തുറന്നത്. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ആയിരുന്നു സംഭവം. 171 യാത്രക്കാരുമായി റൺവെയിൽ കൂടി വിമാനം നീങ്ങി തുടങ്ങിയപ്പോൾ ആണ് സുനിൽ വാതിൽ തുറന്നത്. ബംഗളൂരുവിൽ നിർമാണ തൊഴിലാളിയായ സുനിൽ നാട്ടിലേക്ക് മടങ്ങാൻ വേണ്ടിയാണ് വിമാനത്തിൽ യാത്ര ചെയ്തത്.

എമർജൻസി വാതിലിന് തൊട്ട് അടുത്ത ഇരുന്ന സുനിൽ വാതിൽ ബലം പ്രയോഗിച്ച് തുറക്കുക ആയിരുന്നു, തുടർന്ന് വിമാനം അടിയന്തരമായി നിർത്തി, സുനിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും 2 മണിക്കൂർ വൈകിയ വിമാനം യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ കയറ്റി അയക്കുക ആയിരുന്നു.

വിശദമായ വാർത്തക്ക്

https://m.youtube.com/watch?v=0_O8L11EZsY

You might also like