സ്കൂട്ടറിന് പിന്നിൽ ബസ് ഇടിച്ച് വലിച്ചിഴച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട രസ്മി; മരണം തോറ്റിടത്ത് ബി എഡ് പരീക്ഷയെഴുതിയ മനശക്തിക്ക് കയ്യടി..!!

37

സ്വകാര്യ ബസുകളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവുമെല്ലാം എന്നും വാർത്തകളിൽ ഇടം നേടുന്ന സംഭവം ആണ്. ബി എഡ് വിദ്യാർത്ഥിനിയായ രശ്മി രഘുനാഥ് ഇന്നലെ വീട്ടിൽ നിന്നും പുറപ്പെട്ട് പരീക്ഷയെഴുതാൻ യാത്ര ചെയ്യുമ്പോൾ ആണ് അപകടം ഉണ്ടായത്.

എന്നാൽ, തഴകര ഓവർ ബ്രിഡ്ജിന് മുകളിൽ രഘുമോൻ എന്ന ബസിന്റെ ഞെട്ടിയ്ക്കുന്ന അപകടത്തിന്റെ രൂപത്തിൽ നില ഉറപ്പിച്ചിരുന്നു. അമിത വേഗത്തിൽ എത്തിയ ബസ് രസ്മിയുടെ സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുക ആയിരുന്നു. ഇടിച്ച് തെറിപ്പിച്ച ശേഷം ബസ് സ്കൂട്ടറിന് മുകളിൽ കയറി നിൽക്കുക ആയിരുന്നു.

ബസിന് അടിയിൽപെട്ട രസ്‌മിയെ നാട്ടുകാർ ബസിന്റെ അടിയിൽ നിന്നും വലിച്ച് പുറത്ത് എടുക്കുക ആയിരുന്നു. കൈക്കും കാലിനും പരിക്കുകൾ എറ്റിരുന്നു എങ്കിലും ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം മരണവും ജീവിതവും മുഖാമുഖം കണ്ട നിമിഷത്തിൽ നിന്നും അടിപതറാതെ രസ്‌മി പരീക്ഷ എഴുതുകയും ചെയ്തു.