ബാലഭാസ്കറിന്റെ മരണത്തിൽ വ്യക്തതയില്ല; ഐപിഎസ് റാങ്കിൽ ഉള്ളവർ കേസ് അന്വേഷിക്കും..!!

28

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ തീരവേദനകളിൽ ഒന്നായ ബാലഭാസ്കറിന്റെ മരണം ദുരൂഹത ഒഴിവാക്കാൻ നിലവിൽ ഉള്ള അന്വേഷണ സംഘത്തിന് കഴിയാത്തത് മൂലം കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും.

നിലവിൽ കേസ് അന്വേഷിക്കുന്നത്, ആറ്റിങ്കൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ്. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ ബാലഭാസ്‌ക്കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്. അപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാലയും മരണപ്പെട്ടിരുന്നു. ഐ പി എസ് റാങ്കിൽ ഉള്ളവർ കേസ് അന്വേഷണം നടത്തണം എന്നുള്ള ബാലുവിന്റെ അച്ഛന്റെ പരാതിയിൽ ആണ് പുതിയ അന്വേഷണ സംഘം എത്തുന്നത്. ഡിജിപിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്.

ബാലഭാസ്കറിന്റെ മരണം; ഡ്രൈവർ രണ്ട് കേസുകളിൽ പ്രതി, അന്വേഷണം അന്തിമ ഘട്ടത്തിൽ..!!

ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ട്‌; അന്വേഷണം വേണമെന്ന് കുടുംബം..!!

You might also like