കമിതാക്കളെ വനത്തിൽ നിന്നും പിടിച്ചു, പെണ്കുട്ടിയെ കൂടെ താമസിച്ച ശേഷം കടന്ന് കളയുന്ന യുവാവ്; പെണ്കുട്ടിയെ ഇനി വേണ്ട എന്ന് ബന്ധുക്കൾ..!!

24

മൂന്നാഴ്ച്ചയിലേറെ വനത്തിൽ ഒളിച്ചു കഴിയുന്ന കമിതാക്കളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടിച്ചു.

കോട്ടയം മേലുകാവ് വൈലാറ്റിൽ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന ജോര്ജും (21) പതിനേഴ് വയസുള്ള പെണ്കുട്ടിയെയും ആണ് 23 ദിവസങ്ങൾക്ക് ശേഷം പിടിയിൽ ആയത്.

കഴിഞ്ഞ ചൊവാഴ്ച പുലർച്ചെ അഞ്ചാരയോടെയാണ് തലയിൽ ചാക്കുകെട്ടുമായി വരുന്ന ഇരുവരും പൊലീസിന് മുന്നിൽ പെടുകയും രണ്ടുപേരും ഇരുവശത്തേക്കും കുതറി ഓടുകയും ആയിരുന്നു.

ഓടിത്തളർന്ന പെണ്കുട്ടി ശരംകുത്തി മലയിലെ ഒരു വീട്ടിൽ എത്തി വാതിൽ കൊട്ടിവിളിച്ചു വെള്ളം ചോദിച്ചു, തീർത്തും അവശ നിലയിൽ ആയ പെണ്കുട്ടിക്ക് വീട്ടുകാർ ഭക്ഷണവും വെള്ളവും നൽകുകയും തുടർന്ന് നാട്ടുകാർ എത്തി, പെണ്കുട്ടിയെ പൊലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു.

അതേസമയം ആനക്കയത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു. മരം കയറ്റം തൊഴിലാളിയായ യുവാവ് കമുക് കയറുന്നതിനായി കുമളിയിൽ എത്തുകയുണ് തുടർന്ന് പെണ്കുട്ടിയുമായി അടുപ്പത്തിൽ ആകുകയും ഒളിച്ചോടുകയും ആയിരുന്നു.

23 ദിവസം ഇരുവരും ആരുടെയും ശ്രദ്ധയിൽ പെടാതെ കാട്ടു കിഴങ്ങും കായ്കനികളും ഭക്ഷിച്ചാണ് കഴിഞ്ഞത്. അതുപോലെ തന്നെ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്നു ഇന്നു പീരുമേട് കോടതിയിൽ ഹാജരാക്കും. അപ്പുവിനെ ഇന്നു തൊടുപുഴ കോടതിയിൽ ഹാജരാക്കും.

സ്ത്രീകളെ വലയിൽ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെൺകുട്ടികളെ ഇയാൾ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2 വർഷം മുൻപ് ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു. കൂടാതെ നിരവധി മോഷണ കേസുകളിൽ അപ്പു പ്രതിയാണ്.

You might also like