രണ്ടിലധികം കുട്ടികൾ ഉള്ളവരുടെ വോട്ടവകാശം എടുത്ത് കളയണമെന്ന്; ബാബാ രാംദേവ്..!!

22

വിവാദ പരാമർശങ്ങളുടെ തൊഴനാണ് ബാബ രാംദേവ്, പുതിയ വിചിത്ര പരാമർശം നടത്തിയിരിക്കുകയാണ് രാംദേവ്. യോഗ ഗുരുവായ ബാബ രാംദേവ് ജന സംഖ്യ പിടിച്ചു നിർത്താൻ ഉള്ള പുതിയ വഴികൾ ആണ്.

രാജ്യത്തെ അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരുകുന്ന ജനസംഖ്യ പിടിച്ചുനിര്‍ത്തുന്നതിന് രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ എടുത്തുകളയണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അത്തരക്കാരെ അനുവദിക്കരുത്. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും അങ്ങനെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം. ഇങ്ങനെ മാത്രമേ രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കാനാവൂവെന്ന വിചിത്രവാദമാണ് അദേഹം മുന്നോട്ട് വെച്ചത്. നേരത്തെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നിരോധിക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കരുതെന്നും രാംദേവ് ആവശ്യപ്പെട്ടിരുന്നു.

You might also like