സായ് പല്ലവി മലയാളിലേക്ക് വീണ്ടും; നായകൻ ഫഹദ് ഫാസിൽ..!!

92

പ്രേമത്തിലെ മലർ മിസ് എന്ന ഒറ്റ കഥാപാത്രത്തിൽ കൂടി വലിയ ആരാധകർ ഉണ്ടാക്കിയ നടിയാണ് സായ് പല്ലവി. പിന്നെ, ദുൽഖുർ നായകനായി എത്തിയ കലിയിൽ നായികയായ സായ്. തെലുങ്കിലും തമിഴിലും തിരക്കേറിയ നായികയായി മാറുകയായിരുന്നു. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം മലർ മിസ് വീണ്ടും വീണ്ടും എത്തുന്നു.

ഇത്തവണ നായകനായി എത്തുന്നത് മികച്ച ചിത്രങ്ങൾ മാത്രം സമ്മാനിക്കുന്ന ഫഹദിന്റെ നായികയായി ആണ്. നവാഗത സംവിധായകനായ വിവേക് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. റൊമാന്റിക്ക് ത്രില്ലറായി എത്തുന്ന ചിത്രത്തില്‍, പ്രകാശ് രാജ്, സുരഭി, രഞ്ജി പണിക്കര്‍, അതുല്‍ കുല്‍ക്കര്‍ണി, ലെന, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താര നിരയാണുള്ളത്.

You might also like