ജസ്റ്റിൻ ആൻലിയയെ മർദ്ദിക്കുമായിരുന്നു, മനോനിലയിൽ തകരാറില്ല; യുവ വൈദികന്റെ വെളിപ്പെടുത്തൽ..!!

114

ആൻലിയയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തൽ നടത്തി യുവ വൈദികൻ. താൻ ഒരിക്കലും ആൻലിയക്ക് മനോരോഗം ഉള്ളതായി പറഞ്ഞട്ടില്ല എന്ന് വൈദികൻ പറയുന്നു. അതുപോലെ തന്നെ ജസ്റ്റിൻ ആൻലിയയെ തല്ലുമായിരുന്നു എന്നും വൈദികന്റെ വെളിപ്പെടുത്തൽ.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ആൻലിയയ്ക്ക് മാനസിക പ്രശ്‌നം ഇല്ല എന്നു തന്നെയാണ് താൻ പറഞ്ഞത് എന്ന് വൈദികൻ പറയുന്നു,

‘‘പെൺകുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതൽ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി പ്രത്യേക അടുപ്പമോ നേരത്തെ മുതലുള്ള ബന്ധമോ ഇല്ല. അദ്ദേഹം പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. ഇത് എന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ജസ്റ്റിനെതിരെ കേസ് കൊടുക്കാൻ മുതിർന്നപ്പോൾ നിരുൽസാഹപ്പെടുത്തി എന്ന ആരോപണം ശരിയല്ല, പക്ഷെ തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മാത്രമേ പൊലീസിനോടു പറയൂ എന്നു പറഞ്ഞിരുന്നു. കേസ് കൊടുക്കുകയോ, കൊടുക്കാതിരിക്കുകയൊ അവരുടെ ഇഷ്ടമാണ്.’’ – വൈദികൻ പറഞ്ഞു.

അതേ സമയം ആനലിയ എഴുതിയ ഡയറി കുറിപ്പുകൾ പുറത്ത് വന്നിരുന്നു. ആൻലിയ ഒത്തിരി സ്വപ്നങ്ങൾ ഉണ്ടായിരുന്നു, അതെല്ലാം ബാക്കി നിർത്തിയാണ് സ്വന്തം ഭർത്താവ് കൊന്ന് തള്ളിയത്. ആൻലിയയുടെ മാതാപിതാക്കൾ വിദേശത്ത്, ആൻലിയക്കും ബിഎസ്സി നേഴ്സിങ് പൂർത്തിയാക്കി വിദേശത്ത് ജോലി, വിവാഹ ശേഷം ജോലി ഉപേക്ഷിച്ച് ജസ്റ്റിന് ഒപ്പം, എം എസ് സി നേഴ്‌സിങ് പൂർത്തിയാക്കി നാട്ടിൽ ഒരു ജോലി, നല്ല ജീവിതം, മകന് നല്ല വിദ്യാഭ്യാസം, കാർ, വീട് ഇതൊക്കെ ആയിരുന്നു ആ പാവത്തിന്റെ സ്വാപ്നങ്ങൾ.

തന്റെ സ്വാപ്നങ്ങൾ എല്ലാം, അവൾ തന്റെ സ്വകാര്യ ഡയറിയിൽ കുറിച്ചിരുന്നു, ഒരിക്കലും മറക്കരുതാത്ത ജീവിതാനുഭവങ്ങളും അവളുടെ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെയും ഗര്‍ഭിണിയായതിന്റെയും ഓർമദിവസം, പ്രിയപ്പെട്ട ബന്ധുക്കള്‍, കൂട്ടുകാര്‍, തന്നെ മാനസിക രോഗിയാക്കാന്‍ ആശുപത്രിയില്‍ കൊണ്ടു പോയത്, തന്റെ ദുരൂഹമരണക്കേസിനു തെളിവാകുമെന്നും താനനുഭവിച്ച പീഢാനുഭവങ്ങൾ ലോകം അറിയാന്‍ വഴിയാകുമെന്നും ഓർക്കാതെ ആൻലിയ സ്വന്തം കൈപ്പടയിൽ തെളിമയോടെ എഴുതിയ കുറിപ്പുകൾ.

ജോലിയും അവളുടെ പണവും തന്നെയായിരുന്നു ജസ്റ്റിന്റെയും കടുംബത്തിന്റെയും ലക്ഷ്യം എന്നു അവളുടെ ഡയറി കുറിപ്പുകൾ തെളിയിക്കുന്നു, ജോലി നഷ്ടമായത് അറിഞ്ഞു ജസ്റ്റിനും കുടുംബവും ക്രൂരമായി അവളെ ഉപദ്രവിച്ചു,

ഗര്‍ഭിണിയായ ശേഷവും പീഡനങ്ങൾ തുടർന്നു. പഴകിയ ഭക്ഷണമാണു കഴിപ്പിച്ചിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവിച്ചു. കേട്ടാലറയ്ക്കുന്ന തെറികൾ വിളിക്കും. കുഞ്ഞിനെ തന്നില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നെല്ലാം ഡയറിയിൽ കുറിച്ചു. ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവമില്ലാതെ, പേടിക്കാതെ ജീവിക്കണം. വലിയ പീഡനമാണ് അനുഭവിക്കുന്നത്. കുഞ്ഞിന് അപ്പന്‍ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാർ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം– അവളുടെ സങ്കട ഡയറിയിൽ പരാതിയുടെ അവസാനവാചകമായി വേദന കിനിയുന്ന ഭാഷയിൽ ആൻലിയ എഴുതി.

മകൾ ആൻലിയയുടെ (25) മരണത്തിന് പിന്നിൽ മകളുടെ ഭർത്താവ് മാത്രമല്ല പ്രതിയായി ഉള്ളത് എന്നുള്ള ആരോപണവുമായി ആന്ലിയയുടെ പിതാവ് വീണ്ടും പത്ര സമ്മേളനം നടത്തിയിരുന്നു.

നേരത്തെ പോലീസിന്റെ അന്വേഷണം നേർ വഴിയില്ല അല്ല എന്ന് ചൂണ്ടിക്കാട്ടി ആൻലിയയുടെ മാതാപിതാക്കൾ പത്ര സമ്മേളനം നടത്തിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. തൃശൂർ മുല്ലശ്ശേരി അന്നക്കരകരയിൽ വി എം ജസ്റ്റിൻ ആണ് റിമാന്റിൽ ആയിരിക്കുന്നത്.

2018 ഓഗസ്റ്റ് 28ന് ആണ് കടവന്ത്ര അമ്പാടി മാനർ ഫ്‌ളാറ്റിൽ താമസിക്കുന്ന ഹൈജീനിസ് ലീലാമ്മ ദമ്പതികളുടെ മകൾ ആൻലിയയുടെ മൃതദേഹം പെരിയാറിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്.

ആസൂത്രമായി ആണ് ജസ്റ്റിൻ കരുക്കൾ നീക്കിയത്, 25ന് ട്രെയിൻ കയറാൻ എത്തിയ ആൻലിയയെ കാണാൻ ഇല്ല എന്നുള്ള പരാതി റെയിൽവേ പൊലീസിന് പരാതി നൽകിയത് ഭർത്താവ് ജസ്റ്റിൻ തന്നെ ആയിരുന്നു. ബാഗ്ലൂരിൽ നേഴ്‌സിങ് പഠിച്ചു കൊണ്ടിരുന്ന ആൻലിയ ഓണവധിക്ക് ഭർതൃ വീട്ടിൽ എത്തിയത് ആയിരുന്നു. എന്നാൽ ജസ്റ്റിനുമായുള്ള വഴക്കിനെ തുടർന്ന് അവധി തീരും മുന്നെ ആൻലിയ മടങ്ങി, തുടർന്നാണ് ആൻലിയയെ കാണാതെ ആകുന്നതും മൂന്ന് ദിവസങ്ങൾക്ക് ശേഷം മൃതദേഹം പെരിയാറിൽ നിന്നും ലഭിക്കുന്നതും. ആത്മഹത്യ ആയിരുന്നു എന്ന് വാർത്തകൾ പരന്നു എങ്കിലും തങ്ങളുടെ മകൾ ആത്മഹത്യ ചെയ്യില്ല എന്ന് ഹൈജീനിസ് അന്നേ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ആൻലിയയുടെ മരണാനന്തര ചടങ്ങുകൾക്ക് ജസ്റ്റിനും കുടുംബവും പങ്കെടുത്തിരുന്നില്ല.

ആൻലിയ മരിക്കുമ്പോൾ 8 മാസം പ്രായമുള്ള ആണ്കുട്ടിയുടെ അമ്മയും എംഎസ്സി നേഴ്‌സിങ് വാദ്യാര്ഥിനിയും ആയിരുന്നു.

ആൻലിയയുടെ ഡയറി കുറിപ്പുകൾ, സഹോദരന് അയച്ച മെസേജ് എന്നിവയിൽ കൂടിയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

എന്നാൽ, കേസിൽ ജസ്റ്റിൻ കൂടാതെ കുടുംബത്തിന് കൂടി ഉള്ള പങ്ക് പുറത്തു കൊണ്ടുവരണം എന്നാണ് മാതാപിതാക്കൾ ഇപ്പോൾ പറയുന്നത്, മരണം ആത്‍മഹത്യ ആക്കി മാറ്റി രക്ഷപ്പെടാൻ ജസ്റ്റിന് കുടുംബത്തിന്റെ സഹായം ഉണ്ട് എന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്, ജസ്റ്റിന്റെ മാതാപിതാക്കളും സഹോദരങ്ങളും ശാരീരികവും മാനസികവുമായി മകൾ ആൻലിയയെ ഉപദ്രവിച്ചിരുന്നു. മകൾക്ക് മാതാപിതാക്കളേയും ബന്ധുക്കളെയും ഫോൺ ചെയ്യുന്നതിൽ വിലക്ക് ഉണ്ടായിരുന്നു.

സ്ത്രീധനത്തിന്റെ പേരിൽ അവളെ എന്നും അവർ ഉപദ്രവിച്ചിരുന്നു, ആൻലിയയെ മാനസിക രോഗി ആക്കി മാറ്റാൻ കള്ളക്കഥകൾ പ്രചരിപ്പിച്ചിരുന്നു. ഇതിന് ഒരു യുവ വൈദികനും പങ്കുണ്ടെന്ന് ഹൈജീനിസ് പറഞ്ഞിരുന്നു.