ആ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി താൻ എത്തില്ല; തന്റെ രാഷ്ട്രീയം വ്യക്തമാക്കി മഞ്ജു വാര്യർ..!!

63

ഇന്ന രാവിലെ മുതൽ ആണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക് എന്നും, കൊണ്ഗ്രെസ്സ് പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് എത്തും എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ ഈ വാർത്തകൾ വ്യാജം ആന്നെന്നാണ് അപ്പോൾ മഞ്ജു വാര്യർ വ്യക്തമാക്കുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും വിധേയത്വം ഇല്ല എന്നും താൻ ഇപ്പോൾ ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്താൻ താല്പര്യം ഇല്ല എന്നും, തന്നെ ഒരു രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ കാണാൻ എത്തിയില്ല എന്നും മഞ്ജു വ്യക്തമാക്കുന്നു.

മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് വ്യാജ വാർത്തകൾക്ക് എതിരെ മഞ്ജു പ്രതികരിച്ചത്, അതുപോലെ തന്നെ, കലയാണ് തന്റെ രാഷ്ട്രീയമെന്നാണ് മഞ്ജു വ്യക്തമാക്കിയത്. മഞ്ജു വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി, കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചു, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായി മഞ്ജു ഉണ്ടാകും തുടങ്ങിയ രീതിയിലായിരുന്നു പ്രചാരണങ്ങള്‍ ആണ് ഇന്ന് രാവിലെ മുതൽ പ്രമുഖ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തത്.