മലയാളത്തിന്റെ പ്രിയ നടി അവശനിലയിൽ; ജീവിതം ദുരിതപൂർണ്ണം; ഒരു കൈ സഹായത്തിനായി കേഴുന്നു..!!

23

മലയാളികൾക്ക് ഒട്ടേറെ ചിരി കഥാപാത്രങ്ങൾ നൽകിയ ചാള മേരി എന്നറിയപ്പെടുന്ന കണ്ണമാലി മോളി ഹൃദ്രോഗത്തെ തുടർന്ന് അവശ നിലയിൽ. പണമില്ലാത്തതിനാല്‍ അടിയന്തരമായി നടത്തേണ്ട ശസ്ത്രക്രിയ മുടങ്ങിയ മോളിക്ക് മരുന്നുകള്‍ പോലും വാങ്ങാന്‍ ക‍ഴിയാത്ത അവസ്ഥയിലാണ്.

നൂറിലധികം സിനിമകളിലും നിരവധി സീരിയലുകളിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള താരം ഇപ്പോൾ ദുരവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ല എങ്കിൽ ജീവൻ പോലും അപകടത്തിൽ ആകും എന്നാണ് ഡോക്ടർന്മാർ പറയുന്നത്.

ഹൃദ്രോഗം തളര്‍ത്തിയ ശരീരവും കടബാധ്യതകളുമായി വീട്ടിലെ ഒറ്റമുറിയില്‍ വേദന കടിച്ചമര്‍ത്തി ക‍ഴിയുകയാണ് മലയാളികളുടെ പ്രിയ നടി ചാള മേരി.

You might also like