തനിക്ക് ശബരിമലയിൽ പോകണമെന്ന് രഹ്ന ഫാത്തിമ; സുരക്ഷ നൽകണമെന്ന ആവശ്യവുമായി ഐ ജിക്ക് കത്ത് നൽകി..!!

56

കഴിഞ്ഞ വർഷത്തെ വമ്പൻ കോളിളക്കത്തിന് ശേഷം വീണ്ടും ശബരിമലയിൽ ദർശനം നടത്താൻ സുരക്ഷാ വേണം എന്നുള്ള ആവശ്യവുമായി രഹ്ന ഫാത്തിമ കൊച്ചിയിൽ ഐ ജിക്കു കത്ത് നൽകി. തന്റെ ജന്മദിനമായ നവംബർ 26 നു മാല ഇടും എന്നും ഐജി ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നതിന് ശേഷം തീരുമാനമെടുക്കും.

ശബരിമലയ്ക്ക് കുടുംബമായാണ് പോകാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പേടിയില്ലെന്നും രഹ്ന പറഞ്ഞു. താൻ നൽകിയ അപേക്ഷ അധികൃതർ സ്വീകരിച്ചു എന്നും വേണ്ട രീതിയിൽ ഉള്ള തീരുമാനം അറിയിക്കണം എന്നും ഐ ജി ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട് എന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.

നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും രഹ്ന കൂട്ടിച്ചേര്‍ത്തു.