പെൺകുട്ടികളെ മേൽവസ്ത്രമില്ലാതെ നിർത്തി 15 ദിവസം കന്യക പൂജ; നടത്തുന്നത് തമിഴ്‌നാട്ടിലെ പ്രസിദ്ധ ക്ഷേത്രത്തിൽ..!!

170

തമിഴ്നാട്ടിൽ മധുരയ്ക്ക് അടുത്തുള്ള കീഴ്കന്ത അമ്മൻ കോവിലിൽ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 15 ദിവസം വരെ മേൽവസ്ത്രം ധരിപ്പിക്കാതെ ക്ഷേത്രത്തിൽ താമസിപ്പിച്ചു പൂജ നടത്തുന്നതിന് എതിരെ ജില്ലാ കളക്ടർ ദേശിയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർ രംഗത് എത്തിയത്.

ഈ ആചാരത്തിനു ഏതാണ്ട് 200 വർഷത്തിൽ ഏറെ പഴക്കം ഉണ്ട്. പെൺകുട്ടികൾ രജസ്വല ആകുന്നതിനു മുമ്പ് ദേവി സ്വരൂപം എന്ന് സങ്കൽപ്പിച്ചു അവരെ ക്ഷേത്രത്തിൽ താമസിപ്പിച്ചു 15 നാൾ പൂജിക്കുന്നതാണ് ഈ ചടങ്ങു. ആ കാലയളവിൽ ക്ഷേത്ര പൂജാരിയുടെ സംരക്ഷണയിൽ ആയിരിക്കും ഈ കുട്ടികൾ എല്ലാവരും.

പൂജ അവസാനിപ്പിക്കുന്ന 15 ആം നാളിൽ തിരഞ്ഞെടുക്കപ്പെടുന്ന 5 ആൺകുട്ടികൾ ഈ പെൺകുട്ടികളെ എല്ലാം വിവസ്തരാക്കുകയും തുടർന്ന് ഉള്ള പൂജക്ക്‌ ശേഷം പൂജാരി ഇവർക്ക് എല്ലാം പുതു വസ്ത്രം നൽകുകയും ചെയ്യുന്നതോടെ ചടങ്ങുകൾ അവസാനിപ്പിക്കുകയും ചെയ്യും. മധുരയ്ക്ക് അടുത്തുള്ള 60 ഗ്രാമങ്ങളിൽ നിന്നും ആണ് ഇതിനായി ഉള്ള 7 പെൺകുട്ടികളെയാണ് ഓരോ വർഷവും നേർച്ചയായി സമർപ്പിക്കുന്നത്.

വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്പൂർണ്ണ സമ്മതത്തോടെയാണ് ഈ ആചാരം നടക്കുന്നത്. ദേവി അനുഗ്രഹം ആയി ആണ് ഈ ചടങ്ങിനെ കാണുന്നത്. ഈ ഗ്രാമങ്ങളിൽ നിന്നും മുഴുവൻ ആളുകളും ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും. എന്നാൽ ഈ കന്യക പൂജ വഴി ചരിത്രത്തിൽ ഇതുവരെയും ഈ പെൺകുട്ടികൾക്ക് നേരെ ഒരു രീതിയിൽ ഉള്ള അതിക്രമങ്ങളും നടന്നട്ടില്ല എന്നാണ് നാട്ടുകാരും വീട്ടുകാരും പറയുന്നത്.

എന്നാൽ കഴിഞ്ഞ വർഷം ഈ പതിവുകൾ മാറി. പെൺകുട്ടികൾ പൂർണ്ണമായും വസ്ത്രം ധരിക്കണം എന്നായിരുന്നു ജില്ലാ കളക്ടർ ഓഡർ നൽകിയത്. പൂർണ്ണമായും വിവസ്ത്ര ആക്കാൻ കഴിയില്ല എന്നും എന്നാൽ ഇതിനെതിരെ പരാതി ഒന്നും ലഭിച്ചില്ല എങ്കിൽ കൂടിയും പെൺകുട്ടികളെ ആചാരത്തിന്റെ മറവിൽ നടത്തുന്ന ഈ ചേഷ്ടങ്ങൾ അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു കളക്ടർ ഉത്തരവിൽ പറഞ്ഞത്.

1988 ൽ നിർത്തലാക്കിയ ദേവദാസി സമ്പ്രദായത്തിന്റെ മറ്റൊരു പതിപ്പായി ഇതിനെ നോക്കി കാണുന്നത്.