മുൻ കേന്ദ്രമന്ത്രി അരുൺ ജെയിറ്റിലി അന്തരിച്ചു; ആദരാഞ്ജലികൾ..!!

51

ഭാരതീയ ജനതാ പാർട്ടിയുടെ ഉന്നത നേതാവും മുൻ കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന അരുൺ ജെയിറ്റിലി അന്തരിച്ചു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിയും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇദ്ദേഹം ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ ആയിരുന്നു മോഡി സർക്കാർ നോട്ട് നിരോധനം, ജി എസ് ടി എന്നിവ നടപ്പിൽ വരുത്തിയത്. 66 വയസ്സ് ഉള്ള അരുൺ ജെയിറ്റിലി ആരോഗ്യ ബുദ്ധിമുട്ടുകൾ മൂലം ഏറെ കാലങ്ങൾ ആയി ചികിത്സയിൽ ആയിരുന്നു.

വാജുപേയി മന്ത്രിസഭയിലും നരേന്ദ മോദി മന്ത്രിസഭയിലും അംഗമായിരുന്ന ജയിറ്റിലി വാർത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കൽ, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ചു.