നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി; കല്യാണം നടന്നത് ഗുരുവായൂരിൽ..!!

45

കലാഭവൻ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരൻ ചെങ്ങാതി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് അരങ്ങേറിയ നടൻ സെന്തിൽ കൃഷ്ണ ഇന്ന് ഗുരുവായൂരിൽ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് വെളിപ്പിന് ആയിരുന്നു ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹം നടന്നത്. കോമഡി ടെലിവിഷൻ പരമ്പരയിൽ കൂടിയാണ് സെന്തിൽ കൃഷ്ണ വെള്ളിത്തിരയിൽ എത്തുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2 വിലും സെന്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.