ഇന്ധനവില കുതിക്കുന്നു; പെട്രോൾ ലിറ്ററിന് ഒന്നര രൂപ കൂടി, വില നിലവാരം ഇങ്ങനെ..!!

17

വീണ്ടും പെട്രോൾ, ഡീസൽ വിലകൾ ഇന്ത്യയിൽ വമ്പൻ കുതിപ്പ് നേരിടുകയാണ്. സൗദി അറേബ്യായിലെ അരാംകോ എണ്ണ കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ആഴ്ച യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്നാണ് ലോക വിപണിയിൽ ക്രൂഡോയിൽ വിലയിൽ വമ്പൻ മാറ്റങ്ങൾ ആണ് ഉണ്ടായത്.

ഇതിന്റെ പ്രതിഫലം ആയി ആണ് ഇന്ധന വിലയിൽ മാറ്റങ്ങൾ ഉണ്ടായത്. ഇന്ന് (23/09/2019) കേരളത്തിൽ പെട്രോൾ വില 76.58 രൂപയാണ് വില. ഡീസലിന് ലിറ്ററിന് 71.33 രൂപയാണ് വില. ആറു ദിവസങ്ങൾക്ക് ഇടയിൽ പെട്രോൾ വില ലിറ്ററിന് 1.59 രൂപയും ഡീസലിനു 1.31 രൂപയും ആണ് കൂടിയത്.