മരക്കാർ ചിത്രത്തിന്റെ വിഷ്വൽസ് പ്രദർശിപ്പിച്ചു പ്രിയദർശൻ; ആവേശത്തോടെ സദസ്സ്..!!

18

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷ്വൽ സീനുകൾ എത്തി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ , കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ റോയ് , മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വമ്പൻ സീനുകൾ ആണ് എത്തിയത്.

എന്നാൽ ഈ കാണിക്കുന്നത് ചിത്രത്തിന്റെ ട്രെയിലറോ ടീസറോ അല്ല എന്നും കുറച്ചു വിഷ്വൽസ് മാത്രം ആണ് എന്നുമാണ് പ്രിയദർശൻ പറഞ്ഞത്. എന്നാൽ ഞാൻ ഇപ്പോൾ സ്ക്രീനിൽ കണ്ട ഈ 60 സെക്കന്റ് വീഡിയോ മലയാളം സിനിമയിലേത് തന്നെയാണോ എന്നു വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ , അർജുൻ , പ്രഭു , സുനിൽ ഷെട്ടി , മഞ്ജു വാര്യർ , കീർത്തി സുരേഷ് , കല്യാണി പ്രിയദർശൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. പ്രിയദര്ശന് ഒപ്പത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം അടുത്ത വര്ഷം മാർച്ചിൽ ആണ് റിലീസ് ചെയ്യുന്നത്.