ആരാധകരെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനം; ലൂസിഫർ രണ്ട് ഭാഗങ്ങൾ കൊണ്ട് അവസാനിക്കില്ല; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..!!

49

മോഹൻലാൽ ആരാധകർക്ക് ആവേശം ആകുന്ന ഒട്ടേറെ നിമിഷങ്ങൾ അടങ്ങിയ പ്രഖ്യാപനങ്ങളും ആഘോഷങ്ങളും നിറഞ്ഞ വേദിയാണ് ഇന്ന് വൈകിട്ട് ഗോകുലം പാർക്കിൽ അരങ്ങേറിയത്.

മോഹൻലാൽ നായകനായി എത്തിയ ചിത്രങ്ങളുടെയും വരാൻ ഇരിക്കുന്ന ചിത്രങ്ങളുടെയും ആഘോഷങ്ങൾ ആണ് ഇന്ന് കൊച്ചിയിൽ നടന്നത്. ഒടിയൻ ചിത്രത്തിന്റെ വിജയാഘോഷം, ലൂസിഫറിന്റെ 100 ദിനങ്ങളുടെ വിജയാഘോഷം, അതിനൊപ്പം ഓണം ചിത്രം ഇട്ടിമാണിയുടെ വിജയാഘോഷം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ കൂടുതൽ വിവരങ്ങളുടെ പ്രഖ്യാപനം, മരക്കാർ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ എന്നിവ അടക്കമുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്. എല്ലാ ചിത്രങ്ങളുടെയും നിർമാണ ചുമതല ആശിർവാദ് സിനിമാസ് ആണ്.

ഇപ്പോഴിതാ ലൂസിഫർ ചിത്രത്തിന്റെ രണ്ടാം ഭാഗം വരും എന്നുള്ള പ്രഖ്യാപനം നേരത്തെ നടന്നു എങ്കിൽ കൂടിയും ചിത്രത്തിന്റെ സുപ്രധാന വിവരങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഏമ്പുരാൻ ചിത്രത്തിന്റെ അവസാനം ആയിരിക്കില്ല എന്നും അതിനു മറ്റൊരു ബ്ലാക്ക് ഷെയ്ഡ് കൂടി ഉണ്ടാകും എന്നാണ് ലൂസിഫർ ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ പറയുന്നത്.

അതുപോലെ ചിത്രത്തിന് മൂന്നു ഭാഗങ്ങൾ ഉണ്ടായിരിക്കും എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി പറയുന്നത്. എന്തായാലും മോഹൻലാൽ ആരാധകർക്ക് ഒപ്പം പൃഥ്വിരാജ് ആരധകർക്കും ലൂസിഫർ ത്രിപ്പിൾ ആഘോഷം തന്നെയാണ്.