വർക്കലയിൽ ഹോംസ്റ്റേയുടെ മറവിൽ പെൺവാണിഭം; അമ്മയും മകളും അടക്കം എട്ട് പേർ പിടിയിൽ..!!

52

തിരുവനന്തപുരത്ത് ഹോം സ്റ്റേയുടെ മറവിൽ അനാശാസ്ഥ്യം നടത്തി വന്ന എട്ടഗ സംഘത്തെ പോലീസ് പിടികൂടി. വർക്കലയിൽ കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്ക്ക് എടുത്ത് ഇവർ ഹോം സ്റ്റേ എന്ന പേരിൽ പ്രവർത്തിച്ച് വരിക ആയിരുന്നു.

ഈ സംഘത്തിൽ അമ്മയും മകളും ഉൾപ്പെടുന്നു. ഈ സംഘത്തിന്റെ പ്രവർത്തന രീതിയിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതി പ്രകാരം പോലീസ് ഹോംസ്റ്റെ സംഘത്തെ നിരീക്ഷിച്ച് വരിക ആയിരുന്നു.

കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർ ഇവിടെ എത്തുന്നത് പതിവ് ആയിരുന്നു. വീണ്ടും പരാതി ഉയർന്നതോടെ പോലീസ് സ്ഥാപനത്തിൽ പരിശോധന നടത്തുക ആയിരുന്നു. വർക്കല സ്വദേശി ആയ ബിന്ദു പരവൂർ സ്വദേശി ഗിരീഷ് ഉൾപ്പെടെ എട്ട് പേരാണ് ഹോം സ്റ്റേയുടെ പ്രവര്‍ത്തനങ്ങൾ നിയന്ത്രിച്ച് വന്നത്.

ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി യുവതികളെ എത്തിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാറും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെ ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.