ലാലേട്ടനോട് ഒരു കഥ പറയാൻ ശ്രമിച്ചിട്ട് ഇതുവരെ നടന്നിട്ടില്ല; ആഗ്രഹം പറഞ്ഞു മിഥുൻ മാനുവൽ തോമസ്..!!

49

2020 ൽ ആദ്യ വിജയം അഞ്ചാം പാതിരാ എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമക്ക് സമ്മാനിച്ച മിഥുൻ മാനുവൽ തോമസ് മലയാളത്തിലെ മുൻനിര സംവിധായകരുടെ നിരയിലേക്ക് ഉയർന്ന് കഴിഞ്ഞു. പഴുതുകൾ ഇല്ലാത്ത ക്രൈം സസ്പെൻസ് ത്രില്ലെർ ഒരുക്കിയ താരം ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ തിരക്കഥ എഴുതി ആയിരുന്നു സിനിമ ലോകത്തിലേക്ക് എത്തുന്നത്.

തുടർന്ന് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം സംവിധാനം ചെയ്തതോടെ എന്റർടൈൻമെന്റ് സംവിധായകൻ എന്ന നിലയിലേക്ക് ഉയരുകയായിരുന്നു. ഇപ്പഴിതാ താൻ തന്റെ രണ്ടാം സ്റ്റേജിന്റെ തുടക്കത്തിൽ ആണെന്ന് ആണ് മിഥുൻ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ത്രില്ലെർ ചിത്രങ്ങൾ തനിക്ക് എന്നും പ്രിയപ്പെട്ടത് ആണെന്നും ഇനിയും ആരൊക്കെ ചെയ്താലും അതിനേക്കാൾ മികച്ചത് തനിക്ക് ചെയ്യാൻ കഴിയുമെന്ന് പറയുന്ന മിഥുൻ പ്രേമം കണ്ട് അസൂയ പൂണ്ട് കണ്ണ് തള്ളിയിട്ടുണ്ട് എന്നും അതുപോലെ ദൃശ്യം പോലെ ഒരു ത്രില്ലെർ ചെയ്യാൻ തനിക്ക് കഴിയില്ല എന്നും പറയുന്നു. അഞ്ചാം പാതിരാ വലിയ വിജയം ആയതോടെ ഇനി ആരുടെ ഡേറ്റ് വേണം എങ്കിലും ലഭിക്കില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് അതിൽ ഒന്നും വലിയ കാര്യമില്ല എന്നാണ് മിഥുൻ പറയുന്നത്.

ലാലേട്ടനോട് ഒരു കഥ പറയാൻ ഒട്ടേറെ തവണ ശ്രമം നടത്തി എങ്കിൽ കൂടിയും ഇതുവരെയും കഴിഞ്ഞില്ല എന്നാണ് മിഥുൻ പറയുന്നത്. താൻ ഇനി ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറോ അല്ലെങ്കിൽ ആട് 3 യോ ആയിരിക്കും എന്നും മിഥുൻ മാനുവൽ തോമസ് പറയുന്നു.