ത്രസിപ്പിക്കുന്ന ആദ്യ പകുതി; ഒടിയൻ മാണിക്യൻ ഹർത്താൽ കീഴടക്കി പ്രദർശനം തുടങ്ങി..!!

30

അങ്ങനെ ആ കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു, മോഹൻലാൽ ആരാധകർ കാത്തിരുന്ന ദിവസമെത്തി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ ആദ്യ പകുതി കഴിയുമ്പോൾ ഗംഭീര റിപ്പോർട്ട്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ നരേഷനോടെ ആരംഭിക്കുന്ന ചിത്രം, മോഹൻലാൽ ആരാധകരേ ആവേശം കൊള്ളിക്കുന്ന ഒടിയൻ ഇൻട്രോ സീൻ. ഒടിയൻ മാണിക്യന്റെ ഭൂതകാലവും വർത്തമാനകാലവും ഇടകലർന്ന രീതിയിൽ ആണ് കഥ പറയുന്നത്. ഒരേ സമയം ഒടിയൻ മാണിക്യന്റെ ചെറുപ്പവും മധ്യവയസ്സൻ ആയുള്ളതും കാണുമ്പോൾ ആരാധകർക്ക് ആവേശം അലതല്ലുകയാണ്.

സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞതോടെ തന്നെ, ചരിത്രം രചിക്കാൻ സാധ്യതയുണ്ട്  എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരുടെ  എൻട്രിക്കും ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.

You might also like