തീയറ്റർ ലിസ്റ്റ് എത്തി; ഹർത്താൽ ദിനത്തിൽ ഒടിയൻ കാണാൻ ആരാധകർ വാഹന സൗകര്യം ഒരുക്കുന്നു..!!

56

ബിജെപി ഹർത്താലിനെ പാടെ അവഗണിച്ചു മോഹൻലാൽ നായകനായി എത്തുന്ന ഒടിയൻ നാളെ രാവിലെ 4.30മുതൽ പ്രദർശനം ആരംഭിക്കും. ആരാധകർ സോഷ്യൽ മീഡിയ വഴി പ്രതിഷേധവും ഹാഷ് ടാഗുമായി ഒക്കെ എത്തിയപ്പോൾ ഇതുവരെ കാണാത്ത സപ്പോർട്ട് ആണ് തീയറ്റർ ഉടമകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഹർത്താൽ ഒഴുവാക്കി എല്ലാ തീയറ്ററുകളിലും നാളെ റിലീസ് ചെയ്യും എന്ന് തീയറ്റർ ഉടമകളും അറിയിച്ചിരിക്കുകയാണ്.

Odiyan releasing in theatres near you from tomorrow . Here’s the theatre list#Odiyanrisestomorrow

Posted by Mohanlal on Thursday, 13 December 2018

എന്നാലും ഹർത്താൽ ആയത് കൊണ്ട് എങ്ങനെ തീയറ്ററുകളിൽ എത്തും എന്ന ആശങ്കയും ഇനി നിങ്ങൾക്ക് ഉപേക്ഷിക്കാം, മോഹൻലാൽ ആരാധകർ ആവശ്യമുള്ളവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തുകയാണ് ഒടിയൻ തീയറ്ററുകളിൽ കാണാൻ ആയി. ഇത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരിക്കും.