മകൻ കിഷോറിന് വൃക്ക ലഭിച്ചു; സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു..!!

83

ഇരു വൃക്കകളും തകരാറിൽ ആയ മകന് വേണ്ടി അപേക്ഷയുമായി എത്തിയ സേതുലക്ഷ്മിയമ്മയുടെ വാക്കുകൾ സോഷ്യൽ മീഡിയ മറന്ന് കാണാൻ വഴിയില്ല, അമ്മയുടെ ആ വാക്കുകൾ ദൈവം കേട്ടിരിക്കുന്നു.

കിഷോറിന് ഭാര്യ ലക്ഷ്മി തന്നെ വൃക്ക നല്‍കും. കിഷോറിന് ഭാര്യ ലക്ഷ്മിയുടെ വൃക്ക ചേരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നേരത്തെ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി ചിലര്‍ മുന്നോട്ട് വന്നെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു സേതുലക്ഷ്മിയമ്മയും കുടുംബവും.

സേതുലക്ഷ്മി അമ്മയെ പോലെതന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് കിഷോര്‍. നാടകങ്ങളിലും കോമഡി സ്‌കിറ്റുകളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു. വൃക്കരോഗം പിടിപെട്ടതോടെ കിടപ്പിലായിരുന്നു കിഷോര്‍. പത്ത് വര്‍ഷമായി ഡയാലിസിസ് നടത്തിയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. കിഷോറിനെ സഹായിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ‘സൗഹൃദരാവ്’ എന്ന പേരില്‍ മെഗാഷോ ഒരുക്കുന്നുണ്ട്. ഫെബ്രുവരി 11ന് പൂജപ്പുര മൈതാനത്താണ് പരിപാടി.

You might also like