ശബരിമലയിൽ ദർശനം നടത്തിയ മഞ്ജുവിന് നേരെ കല്ലേറ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു..!!

34

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താൻ അനുമതി ലഭിച്ചതിന് ശേഷം, ഈ മാസം ദർശനം നടത്തിയ ചാത്തന്നൂർ സ്വദേശി മഞ്ജുവിന് നേരെ കല്ലേറ്.

പാതി രാത്രിയിൽ ആണ് ഇരുട്ടിൽ നിന്ന ആളുകൾ മഞ്ജുവിന് നേരെ കല്ലേറ് നടത്തിയത്. വീട്ടിൽ കാവൽ ഉണ്ടായിരുന്ന പൊലീസിന് മഞ്ജു തന്നെയാണ് വിവരം അറിയിച്ചത്.

കഴുത്തിന് പിന്നിൽ പരിക്കേറ്റ മഞ്ജുവിനെ പാരിപ്പിള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്ത് മണിയോടെയാണ് സംഭവം. നവകേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായി ആണ് മഞ്ജു ശബരിമലയിൽ ദർശനം നടത്തിയത്.

എന്നാൽ മുടിയിൽ നര വരുത്തി വേഷപ്പകർച്ച നടത്തിയാണ് മഞ്ജു ദർശനത്തിന് എത്തിയത് എന്ന് അന്ന് വാദങ്ങൾ ഉണ്ടായിരുന്നു. ഈ വാദങ്ങൾ മഞ്ജു തന്നെ നിരസിച്ചിരുന്നു.