ലീവ് തീരും മുമ്പേ തിരിച്ചു വിളിച്ചു, ഭയമോ സങ്കടമോ ഇല്ല, അഭിമാനം മാത്രം; മലയാളി ജവാന്റെ കുറിപ്പ് വൈറൽ ആകുന്നു..!!

20

ഫെബ്രുവരി 14ന് ആയിരുന്നു രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം അരങ്ങേറിയത്, ഊണും ഉറക്കവും മഞ്ഞും ചൂടും മഴയും നോക്കാതെ രാജ്യത്തിന് കാവൽ നിൽകുന്ന നമ്മുടെ ധീര ജവാന്മാരെ കൊന്നൊടുക്കിയവർക്ക് പകരം നൽകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ഒരു പട്ടാളക്കാരനും, ലീവ് തീരും മുന്നേ തിരിച്ചു വിളിച്ചിരിക്കുകയാണ് രാജ്യം ഇന്ത്യൻ സൈനികരെ, രഞ്ജിത് രാജ് എന്ന ജവാൻ എഴുതിയ വാക്കുകൾ ഇങ്ങനെ,

ലീവ് തീരും മുൻപേ വിളി എത്തി. ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്.
ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും.

സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാൻ പോകുന്ന രാഷ്‌ടീയ കൊലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും.

മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഹോഷികും.

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നു.

അപ്പോൾ നിങ്ങൾക്കു മനസിലാകും
the beauty of JOURNEY through heaven valley of India.
ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല. ഇന്ത്യൻ ആർമി ആണ്.
കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും

ധീര സഹ പ്രവർത്തകർക്ക് ആദരാഞ്ജലികൾ.

ലീവ് തീരും മുൻപേ വിളി എത്തി…. ഭയമോ സങ്കടമോ അല്ല തോന്നുന്നത്…. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ…

Posted by Renjith Raj on Friday, 15 February 2019

You might also like