ധീരജവാന്റെ ഭൗതികദേഹമെത്തി, വികാരഭാരത്തോടെ ഏറ്റുവാങ്ങി കേരളം; വിഡിയോ..!!

95

ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വി വി വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.

എയര്‍ ഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലെത്തിച്ച ഭൗതിക ദേഹം സംസ്ഥാന ബഹുമതികളോടെ മലപ്പുറം ജില്ലാ കലക്ടർ ഏറ്റുവാങ്ങി. ഭൗതിക ശരീരം തുടർന്ന് വയനാട്ടിലേക്ക്‌ കൊണ്ടുപോകും. കുടുംബവീട് സ്ഥിതി ചെയ്യുന്ന തൃക്കൈപറ്റ മുക്കംകുന്നിലാണ് സംസ്ഥാന – സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ.