റാന്നിയിൽ അമ്മയുടെ മുന്നിൽ ഇട്ട് കുരുന്ന് മക്കളെ കൊന്ന പ്രതിക്ക് വധശിക്ഷ; പിതൃസഹോദരനായിരുന്നു കൊലയാളി..!!

40

2013 ഒക്ടോബർ 27ന് ആയിരുന്നു കേരളത്തിന്റെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. റാന്നി കീക്കൊഴൂരിൽ ആണ് പെറ്റമ്മയുടെ മുന്നിൽ ഇട്ട്, രണ്ട് കുട്ടികളെ അതിദാരുണമായ കൊലപ്പെടുത്തിയത്.

ഷിബു എന്ന തോമസ് ചാക്കോയിനെയാണ് പത്തനംതിട്ട അഡീഷണൽ സെഷൻ കോടതി വധശിക്ഷ വിധിച്ചത്.

രാവിലെ 7.30ന് വീട്ടുമുറ്റത്ത് നിന്നിരുന്ന ഏഴുവയസ്സുകാരന്‍ മെല്‍ബിനെ പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി വിതറി. ശേഷം അടിച്ചു വീഴ്ത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിനുള്ളിലേയ്ക്ക് അതിക്രമിച്ച് കയറി മൂന്നുവയസ്സുകാരന്‍ മെബിന്റെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

കുട്ടികളുടെ പിതൃസഹോദരനായ പ്രതി, കുടുംബ തർക്കം മൂലം വാടക വീട്ടിൽ താമസിക്കുക ആയിരുന്നു, തുർന്നാണ് വീട്ടിൽ എത്തുകയും അരുംകൊല നടത്തുകയും ചെയ്തത്. കൊലപാതകത്തിന് ശേഷം പ്രതി ഡീസൽ ഉപയോഗിച്ച് വീടിന്റെ താഴത്തെ നിലയിലും മുകളിലുള്ള നിലയിലും തീയിടാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്.