നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു; ഇന്ത്യൻ സൈനികരെ വിമർശിച്ച് അധ്യാപികയുടെ പോസ്റ്റ്..!!

56

ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വഴി ഒരേ സമയം സൈനികരെ വിമർശിക്കുകയും അതോടൊപ്പം പ്രകീർത്ഥിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

ഇതായിരുന്നു അധ്യാപികയുടെ സോഷ്യൽ മീഡിയ കുറിപ്പ്,

‘45 ധീരന്മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല. അവര്‍ക്ക് തിരിച്ചടിക്കാനുള്ള അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വമാണ്. ഇത് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തെ നോവിക്കുന്നതാണ്. അതേസമയം കാശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാസേനകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് അംഗവൈകല്യമുണ്ടാക്കുകയും അവരെ കൊല്ലുകയും ചെയ്യുന്നു.’

വിവാദമായ കുറിപ്പ് എത്തിയതോടെ അധ്യാപികയെ കോളേജിൽ നിന്നും താൽക്കാലികമായി പുറത്താക്കി. കൂടാതെ അദ്പ്യാപികക്ക് നേരെ വ്യാപകമായ ബലാൽസംഗം ഭീഷണി മെസേജുകൾ എത്തുന്നു എന്നാണ് അധ്യാപിക പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

You might also like