ആൾക്കൂട്ടം മർദിച്ചു കൊന്ന മധുവിന്റെ ഓർമകൾക്ക് ഒരു വയസ്സ്; കണ്ണീരുപ്പ് ചേർത്ത് സഹോദരിയുടെ ബലിതർപ്പണം..!!

59

മലയാളികൾ അങ്ങനെ ഒന്നും മറന്ന് കാണില്ല, മധുവിനെ, വിശന്നപ്പോൾ ഒരുതരി അരി മണി എടുത്തതിന് ഒരുകൂട്ടം ആളുകൾ അവനെ മർദ്ദിച്ചു കൊന്നിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. അട്ടപ്പാടിയിലെ ആദിവാസിയായ മധു, മനോദൗര്ബല്യങ്ങൾ ഉള്ള മധു വീട്ടിൽ നിന്നും മാറി വനത്തിൽ ഗുഹയിൽ ആണ് താമസിച്ചിരുന്നത്. അവനെ അവിടെ എത്തിയാണ് ഒരുകൂട്ടം ആളുകൾ മർദിച്ചു കൊന്നത്.

വിശപ്പിന്റെ, ഒന്നും ചെയ്യാൻ കഴിയാതെ നിന്ന ആ മനുഷ്യ മുഖം എന്നും മലയാളി മനസുകളിൽ ഒരുനീറ്റൽ ആയി നിൽക്കുമ്പോഴും അവന് ഓർമ്മക്കായി ബലിദർപ്പണം നടത്തുകയാണ് സഹോദരി.

ഭാരതപ്പുഴയുടെ തീരത്ത് തിരുവില്വാമല ഐവർമഠത്തിൽ രാവിലെ മധുവിന്റെ സഹോദരിയും പിതാവിന്റെ സഹോദരന്മാരും അവരുടെ മക്കളും ചേർന്നു ബലിതർപ്പണം നടത്തി. മരണാനന്തരക്രിയകൾക്കിടെ പലപ്പോഴും സരസ്വതി വിതുമ്പുന്നുണ്ടായിരുന്നു. എല്ലാം കണ്ട് അമ്മ മല്ലി അൽപം ദൂരേക്കു മാറി നിന്നു.

കഴിഞ്ഞ വർഷം ഈ ദിവസമാണ്.ചിണ്ടക്കിയൂർ നിവാസിയായ മധുവിനെ മുക്കാലിയിലെ ചില കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടിയത്. മനോദൗർബല്യത്തെത്തുടർന്ന് വീട്ടിൽ നിന്നു മാറി വനത്തിനുള്ളിലെ ഗുഹയിൽ താമസിച്ചിരുന്ന മധുവിനെ അവിടെയെത്തിയാണു പിടിച്ചാണ്. തുടർന്ന് ഉടുമുണ്ട് ഉരിഞ്ഞു കൈകൾ ചേർത്തുകെട്ടി ചിണ്ടക്കിയൂരിൽ നിന്നു മുക്കാലിയിലേക്ക് എത്തിക്കുകയായിരുന്നു. മധു താമസിച്ചിരുന്നിടത്തു നിന്നു കണ്ടെടുത്ത കുറച്ച് അരിയും കറിക്കൂട്ടുകളും അടങ്ങിയ ഒരു ചാക്കും ഒപ്പം തലയിലേറ്റിച്ചു.

മുക്കാലിയിൽ എത്തിയപ്പോൾ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോയും ദൃശ്യങ്ങളും പ്രതികൾ പകർത്തുകയും ചെയ്തു. തുടർന്നു പൊലീസിനെ അറിയിച്ചു. പൊലീസ് ജീപ്പിൽ കൊണ്ടുപോകും വഴി മധു ഛർദിച്ചതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

You might also like