വിവാഹാഭ്യര്‍ത്ഥ നിരസിച്ചു, അധ്യാപികയെ ക്ലാസ്മുറിയില്‍ കയറി യുവാവ് വെട്ടിക്കൊന്നു..!!

48

ചെന്നൈയിൽ കടലൂരിൽ ആണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. യുവാവ് അധ്യാപികയോട് വിവാഹ അഭ്യർത്ഥന നടത്തി എങ്കിലും വിസമ്മതിച്ച അധ്യാപികയെ ക്ലാസ്സ് മുറിയിൽ കയറി കൊലപ്പെടുത്തിയത്. 23 വയസ്സുള്ള രമ്യ എന്ന അധ്യാപികയെ ആണ് യുവാവ് വെട്ടിനുറുക്കി കൊന്നത്.

കോളേജ് പഠിക്കുന്ന കാലം മുതലേ രാജശേഖരൻ എന്ന യുവാവിന് രമ്യയെ പരിചയം ഉണ്ട്. ആറു മാസങ്ങൾക്ക് മുമ്പ് യുവാവ് മാതാപിതാക്കളുമായി രമ്യയുടെ വീട്ടിൽ എത്തി വിവാഹം ആലോചന നടത്തി എങ്കിലും രമ്യയും കുടുംബവും വിസമ്മതിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം സ്‌കൂളിൽ നേരത്തെ എത്തിയ രമ്യക്ക് മുന്നിലേക്ക് രാജശേഖരൻ വീണ്ടും പ്രണയ അഭ്യർത്ഥനയുമായി എത്തിയത്. തുടർന്ന് വിസമ്മതിച്ചപ്പോൾ ക്ഷുപിതനായ യുവാവ് രമ്യയെ വെട്ടുകയായിരുന്നു.